G Devarajan | അവശ്യ സാധനങ്ങളുടെ ജി എസ് ടി നിരക്ക് വര്‍ധന: സംസ്ഥാന സര്‍കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് ജി ദേവരാജന്‍

 


കൊല്ലം: (www.kvartha.com) നിത്യോപയോഗ സാധനങ്ങളുടെ ജി എസ് ടി നിരക്ക് വര്‍ധനവിനെയും ധാന്യങ്ങള്‍, പയറുവര്‍ഗങ്ങ ള്‍ എന്നിവയ്ക്ക് ജി എസ് ടി ഏര്‍പെടുത്തിയതിനെയും ജി എസ് ടി കൗണ്‍സിലിലും നിരക്ക് വര്‍ധന ശുപാര്‍ശ ചെയ്ത ഉപസമിതിയിലും സമ്മതിച്ച ശേഷം സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കുവാന്‍ പൊറാട്ട് നാടകം നടത്തുകയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ശ്രമിക്കുന്നതെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍ കുറ്റപ്പെടുത്തി.

ജി എസ് ടി കൗണ്‍സിലിലും ഉപസമിതിയിലും എതിര്‍പ്പ് ഉന്നയിക്കാതെ എല്ലാം അംഗീകരിച്ച ശേഷം നിരക്കുവര്‍ധന നിലവില്‍ വന്ന ശേഷം തീരുമാനം പുനപരിശോധിക്കണം  എന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത് അങ്ങേയറ്റം അപഹാസ്യമാണ്. കേന്ദ്ര തീരുമാനം നടപ്പിലാക്കാതെ മറ്റു നിര്‍വാഹമില്ലെന്നാണ് ധനമന്ത്രി വാദിക്കുന്നത്. 

G Devarajan | അവശ്യ സാധനങ്ങളുടെ ജി എസ് ടി നിരക്ക് വര്‍ധന: സംസ്ഥാന സര്‍കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന്  ജി ദേവരാജന്‍


എന്നാല്‍ ജി എസ് ടി നടപ്പിലാക്കുമ്പോള്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവവും സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും കേന്ദ്രം കവര്‍ന്നെടുക്കാന്‍ പാടില്ലായെന്നും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ അവകാശമുണ്ടെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെ ധനമന്ത്രി ബോധപൂര്‍വം മറച്ചു വെയ്ക്കുകയാണ്.

ധൂര്‍ത്തും സാമ്പത്തിക കെടുകാര്യസ്ഥതയും മൂലം സംസ്ഥാന ഖജനാവ് കാലിയായതിനാല്‍ ജനദ്രോഹപരമായാലും വരുമാനമുണ്ടാകട്ടെയെന്ന ദുഷ്ട ലാക്കാണ് ധനമന്ത്രിയ്ക്കുള്ളത്. അവശ്യ സാധനങ്ങളുടെ വില വര്‍ധനവ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തരത്തില്‍ വര്‍ധിപ്പിച്ച ജി എസ് ടി നിരക്കു അരി, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ ധാന്യങ്ങള്‍ക്കുമേല്‍ ചുമത്തുകയില്ലായെന്ന് സംസ്ഥാന സര്‍കാര്‍ തീരുമാനിക്കണം. ഇക്കാര്യത്തില്‍ സങ്കുചിത രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവച്ച് മറ്റു സംസ്ഥാനങ്ങളുമായി യോജിച്ച പ്രതിഷേധം ഉയര്‍ത്തുവാന്‍ സംസ്ഥാന സര്‍കാര്‍ തയാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Keywords: GST rate hike on essential goods: G Devarajan says the state government is cheating the people, Kollam, News, GST, Chief Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia