ഗുരുവായൂരപ്പന്റെ 'ഥാര്‍' സ്വന്തമാക്കിയത് എറണാകുളത്തെ അമല്‍ മുഹമ്മദ് അലി
Dec 18, 2021, 17:00 IST
തൃശൂര്‍: (www.kvartha.com 18.12.2021) ഗുരുവായൂരപ്പന്റെ 'ഥാര്‍' സ്വന്തമാക്കിയത് എറണാകുളം ഇടപ്പള്ളി സ്വദേശി അമല്‍ മുഹമ്മദ് അലി. ഗുരുവായൂരില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ ആണ് അമല്‍ മുഹമ്മദ് പരസ്യ ലേലത്തിലൂടെ സ്വന്തമാക്കിയത്. അടിസ്ഥാന വിലയായി 15 ലക്ഷം രൂപയാണ് ദേവസ്വം വിളിച്ചത്. എന്നാല്‍ 15 ലക്ഷത്തി പതിനായിരം രൂപയ്ക്ക് 'ഥാര്‍' സ്വന്തമാക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് ലേലം നടന്നത്. ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി ഥാര്‍ ലഭിച്ചത്. 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എന്‍ജിന്‍. ഗുരുവായൂര്‍ കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെബി മോഹന്‍ദാസിന് വാഹനത്തിന്റെ താക്കോല്‍ കൈമാറുകയായിരുന്നു.
Keywords: Thrissur, News, Kerala, Temple, Guruvayoor Temple, Vehicles, Price, Guruvayur temple's Mahindra Thar suv auction taken by Amal Muhammad Ali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.