Arrested | 'കണ്ണൂരില്‍ യുവതിയെ പീഡിപ്പിച്ച ജിംനേഷ്യം ഉടമയായ യുവാവ് അറസ്റ്റില്‍'
കണ്ണൂര്‍: (KVARTHA) യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജിംനേഷ്യം ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ നഗരത്തിലെ ജിംനേഷ്യം ഉടമ ശരത് നമ്പ്യാര്‍(42) ആണ് അറസ്റ്റിലായത്.
ഫിസിയോ തെറാപിക്ക് എത്തിയ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് പരാതി. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സ്ഥാപനത്തിലെത്തിയ 22 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുറിയുടെ വാതില്‍ അടച്ചതിനുശേഷം ശരത് നമ്പ്യാര്‍ തന്നെ പീഡിപ്പിച്ചു വെന്നാണ് പരാതി.
ഇതേ തുടര്‍ന്ന് ശനിയാഴ്ച രാത്രി പൊലീസ് ശരത് നമ്പ്യാരെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശരത് നമ്പ്യാരെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വെല്‍നെസ് ട്രെയിനര്‍ കൂടിയായ ശരത് നമ്പ്യാരുടെ സ്ഥാപനത്തിനെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു.