അനിയത്തി പ്രാവിന് കൂടൊരുക്കി ക്രസന്റ് ഹയർ സെകൻഡറി സ്കൂൾ വിദ്യാർഥികൾ; നന്മ
Apr 11, 2022, 22:56 IST
വാണിമേൽ: (www.kvartha.com 11.04.2022) ക്രസന്റ് ഹയർ സെകൻഡറി സ്കൂൾ എൻ എസ് എസ് നേതൃത്വത്തിൽ വിദ്യാർഥികൾ സഹപാഠിക്കായി പണിത വീടിന്റെ താക്കോൽ ദാനം കെ മുരളീധരൻ എം പി നിർവഹിച്ചു. ആസൂത്രണ മികവോടെ സ്വരൂപിച്ച 10 ലക്ഷം രൂപ മുടക്കിയാണ് കോടിയൂറയിലെ പത്താം ക്ലാസുകാരിക്കായി വീടൊരുക്കിയത്.
ധന ശേഖരണത്തിന് തേടിയ പുതുവഴി രണ്ടു ബിരിയാണി ചലൻജുകളായിരുന്നുവെന്ന് സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആർ ശഹ് നാസ് അശ്റഫ് പറഞ്ഞു. എൻ എസ് എസ് ഷോപ്, വോളന്റീയർമാരുടെ കുടുംബ വാട്സ്ആപ് ഗ്രൂപ് എന്നിവയിലൂടെയും പണം സ്വരൂപിച്ചു. ദത്തുഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തിയ സർവേയിലാണ് വോളന്റീയർമാർ വാണിമേൽ പഞ്ചായത് പതിനാലാം വാർഡിൽ ഷെഡിൽ കഴിയുന്ന കുടുംബത്തെ കണ്ടെത്തിയത്. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി, ഇളയ മൂന്ന് കുട്ടികൾ, പിതാവ്, മാതാവ് എന്നിവരാണ് അവിടെ താമസിച്ചത്. കൂലിപ്പണി ചെയ്തിരുന്ന ഗൃഹനാഥൻ അഞ്ചുമക്കളിൽ ഒരാളുടെ മരണത്തിന്റെ ആഘാതത്തിൽ ജോലിക്ക് പോവാതെയായി.
എൻ പി മുഹമ്മദ് റിഫാൻ, എ അൽഫിന, ഫാത്വിമ ഫിദ കുറ്റിയിൽ, സി സനൽ, മുൻ ലീഡർ അബ്ദുൽ ബാസിത് എന്നിവരുടെ നേതൃത്വത്തിൽ 100 അംഗ എൻ എസ് എസ് സംഘം അനിയത്തിപ്രാവിന് കൂടൊരുക്കാനുള്ള സന്നദ്ധ പ്രവർത്തനത്തിൽ മുഴുകി. കുട്ടികൾ തീർത്ത മാതൃകയെ വാഴ്ത്താൻ പ്രസംഗകർ വാക്കുകൾ പരതിയ താക്കോൽ ദാന ചടങ്ങിൽ പ്രിൻസിപൽ എൻ കെ മൂസ അധ്യക്ഷത വഹിച്ചു. പഞ്ചായത് പ്രസിഡണ്ട് പി സുരയ്യ, വാർഡ് മെമ്പർമാർ, പാർടി പ്രതിനിധികൾ, എൻ എസ് എസ് ഭാരവാഹികളായ മനോജ്കുമാർ കണിച്ചുകുളങ്ങര, ശ്രീജിത്, ഹെഡ്മാസ്റ്റർ സി കെ മൊയ്തു എന്നിവർ പ്രസംഗിച്ചു. ആർ ശഹ് നാസ് അശ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രടറി പി ശൗഖത്തലി നന്ദിയും പറഞ്ഞു.

Keywords: News, Kerala, Kozhikode, Top-Headlines, Students, House, Sisters, Study class, School, MP, Inauguration, Handed over the key of the house built to classmate.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.