Handloom museum | തറിയുടെ സൗന്ദര്യം പുതുതലമുറയ്ക്ക് പകരാന്‍ കണ്ണൂരില്‍ കൈത്തറി മ്യൂസിയമൊരുങ്ങി
May 15, 2023, 20:25 IST
കണ്ണൂര്‍: (www.kvartha.com) കൈത്തറിക്കൊപ്പം വളര്‍ന്ന കണ്ണൂരിലെ ജനതയുടെ ജീവിതവും സമരപോരാട്ടങ്ങളും ഭാവി തലമുറയിലേക്ക് പകരാന്‍ കണ്ണൂരില്‍ കൈത്തറി മ്യൂസിയം ഒരുങ്ങി. ഇന്‍ഡോ-യൂറോപ്യന്‍ വാസ്തു മാതൃകയില്‍ ബ്രിടീഷ് ഭരണകാലത്ത് നിര്‍മിച്ച പയ്യാമ്പലത്തെ ഹാന്‍വീവ് കെട്ടിടമാണ് പുരാവസ്തു-മ്യൂസിയം വകുപ്പ് കൈത്തറി മ്യൂസിയമാക്കിയത്. 16ന് വൈകുന്നേരം മൂന്നുമണിക്ക് മന്ത്രി അഹ് മദ് ദേവര്‍കോവില്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യും.
കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം ഇഴചേര്‍ന്നു കിടക്കുന്ന കൈത്തറിയുടെ പാരമ്പര്യം സചിത്ര വിവരണത്തോടെ മ്യൂസിയത്തിലുണ്ട്. മനുഷ്യന്റെ വസ്ത്രധാരണ പൈതൃകം, വസ്ത്ര നിര്‍മാണ പൈതൃകം, സാംസ്‌കാരിക വളര്‍ചയുടെ ഘട്ടങ്ങള്‍ എന്നിവ വ്യത്യസ്ത ഗാലറികളിലായി വിവരിക്കുന്നുണ്ട്. കൈത്തറി വ്യവസായ വളര്‍ചയില്‍ ജനകീയ കൂട്ടായ്മയുടെയും സഹകരണമേഖലയുടെയും സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് ഗാലറികളും വസ്ത്രത്തിന്റെയും കൈത്തറിയുടെയും ഓടങ്ങളുടെയും ഉത്ഭവത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്.
പഞ്ഞിയും നൂലും, നൂല്‍ നൂല്‍ക്കല്‍, നെയ്ത്ത്, മിനുസപ്പെടുത്തല്‍, അച്ചടിയും നിറം മുക്കലും, അവസാന മിനുക്കുകള്‍ തുടങ്ങി എല്ലാ ഘട്ടങ്ങളും വിശദമായി ചിത്രത്തോടൊപ്പം വിവരിക്കുന്നുണ്ട്. പഴയ കാല തറി, കുഴിത്തറി എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പണ്ടുകാലത്തെ വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളും ഇവിടെയുണ്ട്.
മ്യൂസിയത്തില്‍ പത്ത് ഗാലറികളാണുള്ളത്. ചിത്രങ്ങളും വിവരണങ്ങളുമായി കാണാനെത്തുന്നവര്‍ക്ക് നല്ല ദൃശ്യവിരുന്നാണ് മ്യൂസിയത്തില്‍ ഒരുങ്ങിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രിയായിരിക്കെയാണ് പയ്യാമ്പലത്തെ കെട്ടിടം പൈതൃകമന്ദിരമായി പ്രഖ്യാപിച്ചത്. ഇന്‍ഡോ-യൂറോപ്യന്‍ വാസ്തു മാതൃകയില്‍ നിര്‍മിച്ച കെട്ടിടം 65ലക്ഷം രൂപ ചിലവഴിച്ചാണ് ശാസ്ത്രീയമായി സംരക്ഷിച്ചത്.
1968 മുതല്‍ കെട്ടിടം ഹാന്‍വീവിന്റെ കീഴിലാണ്. ഹാന്‍വീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരമായി സംരക്ഷിക്കാന്‍ തീരുമാനിച്ചത്. മേല്‍കൂര പൂര്‍ണമായും ബലപ്പെടുത്തി. ചോര്‍ചകള്‍ പരിഹരിച്ച് പഴയ തറയോടുകള്‍ മികച്ച രീതിയില്‍ സംരക്ഷിച്ചു. തടികൊണ്ടുള്ള മച്ചുകള്‍, ഗോവണികള്‍ എന്നിവ ബലപ്പെടുത്തി പൂര്‍വസ്ഥിതിയിലാക്കി.
1980ല്‍ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി. കേരള ചരിത്ര പൈതൃക മ്യൂസിയം നോഡല്‍ ഏജന്‍സിയായി 1.20 കോടി രൂപ ചിലവഴിച്ചാണ് കൈത്തറി മ്യൂസിയം സജ്ജീകരിച്ചത്.
ടൂറിസം ഭൂപടത്തില്‍ കൈത്തറിയുടെ ചിത്രം രേഖപ്പെടുത്താനും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പുതുതലമുറയ്ക്കും പാഠ്യവിഷയമായും കൈത്തറി മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു.
Keywords: Handloom museum set up in Kannur to impart beauty of loom to new generation, Kannur, News, Inauguration, Handloom museum, Ahamed Devar Kovil, Students, Researchers, Tourism, Kerala.
കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം ഇഴചേര്‍ന്നു കിടക്കുന്ന കൈത്തറിയുടെ പാരമ്പര്യം സചിത്ര വിവരണത്തോടെ മ്യൂസിയത്തിലുണ്ട്. മനുഷ്യന്റെ വസ്ത്രധാരണ പൈതൃകം, വസ്ത്ര നിര്‍മാണ പൈതൃകം, സാംസ്‌കാരിക വളര്‍ചയുടെ ഘട്ടങ്ങള്‍ എന്നിവ വ്യത്യസ്ത ഗാലറികളിലായി വിവരിക്കുന്നുണ്ട്. കൈത്തറി വ്യവസായ വളര്‍ചയില്‍ ജനകീയ കൂട്ടായ്മയുടെയും സഹകരണമേഖലയുടെയും സ്വാധീനവും വ്യക്തമാക്കുന്നുണ്ട്. ആദ്യത്തെ മൂന്ന് ഗാലറികളും വസ്ത്രത്തിന്റെയും കൈത്തറിയുടെയും ഓടങ്ങളുടെയും ഉത്ഭവത്തെ കുറിച്ചാണ് വ്യക്തമാക്കുന്നത്.
പഞ്ഞിയും നൂലും, നൂല്‍ നൂല്‍ക്കല്‍, നെയ്ത്ത്, മിനുസപ്പെടുത്തല്‍, അച്ചടിയും നിറം മുക്കലും, അവസാന മിനുക്കുകള്‍ തുടങ്ങി എല്ലാ ഘട്ടങ്ങളും വിശദമായി ചിത്രത്തോടൊപ്പം വിവരിക്കുന്നുണ്ട്. പഴയ കാല തറി, കുഴിത്തറി എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതോടൊപ്പം പണ്ടുകാലത്തെ വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളും ഇവിടെയുണ്ട്.
മ്യൂസിയത്തില്‍ പത്ത് ഗാലറികളാണുള്ളത്. ചിത്രങ്ങളും വിവരണങ്ങളുമായി കാണാനെത്തുന്നവര്‍ക്ക് നല്ല ദൃശ്യവിരുന്നാണ് മ്യൂസിയത്തില്‍ ഒരുങ്ങിയത്. രാമചന്ദ്രന്‍ കടന്നപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രിയായിരിക്കെയാണ് പയ്യാമ്പലത്തെ കെട്ടിടം പൈതൃകമന്ദിരമായി പ്രഖ്യാപിച്ചത്. ഇന്‍ഡോ-യൂറോപ്യന്‍ വാസ്തു മാതൃകയില്‍ നിര്‍മിച്ച കെട്ടിടം 65ലക്ഷം രൂപ ചിലവഴിച്ചാണ് ശാസ്ത്രീയമായി സംരക്ഷിച്ചത്.
1980ല്‍ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കി. കേരള ചരിത്ര പൈതൃക മ്യൂസിയം നോഡല്‍ ഏജന്‍സിയായി 1.20 കോടി രൂപ ചിലവഴിച്ചാണ് കൈത്തറി മ്യൂസിയം സജ്ജീകരിച്ചത്.
ടൂറിസം ഭൂപടത്തില്‍ കൈത്തറിയുടെ ചിത്രം രേഖപ്പെടുത്താനും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പുതുതലമുറയ്ക്കും പാഠ്യവിഷയമായും കൈത്തറി മ്യൂസിയം മാറുമെന്നാണ് പ്രതീക്ഷയെന്ന് ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ പ്രതികരിച്ചു.
Keywords: Handloom museum set up in Kannur to impart beauty of loom to new generation, Kannur, News, Inauguration, Handloom museum, Ahamed Devar Kovil, Students, Researchers, Tourism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.