ഹര്‍ത്താലില്‍ ജനജീവതം ദുരിതത്തിലായി

 


ഹര്‍ത്താലില്‍ ജനജീവതം ദുരിതത്തിലായി
തിരുവനന്തപുരം:  ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് എല്‍ഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവതം ദുരിതത്തിലാക്കി. നഗര-ഗ്രാമപ്രദേശങ്ങള്‍ ഹര്‍ത്താലില്‍ നിശ്ചലമായി. കടകമ്പോളങ്ങള്‍ അടച്ചിട്ടു. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളില്‍ ഹാജര്‍ നില കുറവായിരുന്നു. ബലം പ്രയോഗിച്ചു വാഹനങ്ങളെയും ജനങ്ങളെയും തടയരുതെന്നും കടകള്‍ അടപ്പിക്കരുതെന്നും മനുഷ്യാവകാശ കമ്മിഷന്റ നിര്‍ദേശമുണ്ടായിരുന്നുവെങ്കിലും യാത്രക്കാര്‍ വലഞ്ഞു. അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കേരളത്തിലെ മിക്ക റെയില്‍വേസ്റ്റേഷനുകളിലും എയര്‍പോര്‍ട്ടിലും എത്തിയ യാത്രക്കാര്‍ വാഹനങ്ങളില്ലാതെ കുടുങ്ങി. ചുരുക്കം സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും മാത്രമാണു നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. വ്യവസായ മേഖലയില്‍ ചരക്കു നീക്കം പൂര്‍ണമായി നിലച്ചു. ഐടി മേഖലയില്‍ ഹാജര്‍ നില വളരെ കുറവായിരുന്നു.

കോഴിക്കോട്ട് യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നു കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നു വയനാട്ടിലേക്കു പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് ആരംഭിക്കാന്‍ ധാരണയായി.

SUMMARY: The dawn-to-dusk hartal called by LDF and BJP to protest hike in diesel prices and curtail LPG subsidy hit normal life across Kerala.

Key words: 
Hartal , LDF , BJP , Protest, Hike , Diesel prices , Curtail LPG , Normal life , Kerala, Hartal crippled , Mobility of people,  Public modes, Transport, Passengers , Long-distance trains, Taxis, Onward journeys, State Human Rights Commission 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia