പരിസ്ഥിതി ലോല അതിര്‍ത്തി നിര്‍ണയം: ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

 


ഇടുക്കി: (www.kvartha.com 17/07/2015) കസ്തൂരി രംഗന്‍ റിപോര്‍ട്ടിന്റെ തുടര്‍ച്ചയായി, പരിസ്ഥിതി ലോലപ്രദേശങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയിച്ച് വനം വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടും ഭൂപടവും റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതി തിങ്കളാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

സി.പി.എം ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. പരിസ്ഥിതി ലോല വില്ലേജുകളുടെ പട്ടികയില്‍ നിന്നും കോട്ടയം ജില്ലയിലെ മൂന്ന് വില്ലേജുകളെ ഒഴിവാക്കുകയും ഇടുക്കിയിലെ 48 വില്ലേജുകളും വനമാണെന്ന നിലയില്‍ പുതിയ റിപോര്‍ട്ട് തയ്യാറാക്കുകയും ചെയ്തതാണ് ആശങ്ക പരത്തിയിരിക്കുന്നത്.

കേരളത്തിലാകെ 123 വില്ലേജുകള്‍ ഇഎസ്എ ആയി വിജ്ഞാപനം ചെയ്തിരുന്നത് ഇപ്പോള്‍ 119
പരിസ്ഥിതി ലോല അതിര്‍ത്തി നിര്‍ണയം: ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
വില്ലേജുകളായി. കസ്തൂരിരംഗന്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെളിവെടുപ്പ് നടത്തിയ ഉമ്മന്‍.വി.ഉമ്മന്‍ സമിതിയുടെ റിപോര്‍ട്ട് പരിഗണിക്കാതെയാണ് വനം വകുപ്പിന്റെ റിപോര്‍ട്ടും ഭൂപടവുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ആരോപിക്കുന്നു.

കസ്തൂരി രംഗന്‍ റിപോര്‍ട്ടുമായി ബന്ധപ്പെട്ട പുതിയ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി ശനിയാഴ്ച രണ്ടു മണിക്ക് തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. ജോയ്‌സ് ജോര്‍ജ് എം.പി, ജില്ലയിലെ എം.എല്‍.എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഹൈറേഞ്ച് സംരക്ഷണ സമിതി ഭാരവാഹികള്‍ എന്നിവരെ യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia