Arrested | ഹര്താല് അക്രമം: കണ്ണൂരില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍
Sep 29, 2022, 21:50 IST
കണ്ണൂര്‍: (www.kvartha.com) മട്ടന്നൂരില്‍ പോപുലര്‍ ഫ്രണ്ട് നേതാവ് അറസ്റ്റില്‍. പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ സൗത് ജില്ലാ സെക്രടറി സി അശ്റഫാണ് പിടിയിലായത്. ശിവപുരം ചാപ്പയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ മട്ടന്നൂര്‍ സി ഐ എം കൃഷ്ണനാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഹര്താല് ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഉളിയില്‍, നടുവനാട് സ്വദേശികളായ സഫ്വാന്, സത്താര്‍, സജീര്‍ എന്നിവരെയും ബുധനാഴ്ച പൊലീസ് പിടികൂടിയിരുന്നു. ഹര്താല് ദിവസം പുലര്‍ചെ ഉളിയില്വച്ച് വിമാനത്താവളത്തിലെ ജോലി കഴിഞ്ഞ് പുന്നാട്ടെ വീട്ടിലേക്ക് വരികയായിരുന്ന ബൈക് യാത്രികനായ നിവേദിനെതിരെ പെട്രോള്‍ ബോബെറിഞ്ഞ സംഭവത്തില്‍ സഫ്വാനെയും നടുവനാട് വച്ച് പൊലീസിനെതിരെ കല്ലെറിഞ്ഞ കേസില്‍ സത്താര്‍, സജീര്‍ എന്നിവര്‍ക്കുമെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ തിരച്ചിലിലാണ് ചാവശേരി ഇരുപത്തിയൊന്നാം മൈലില്‍വച്ച് പ്രതികളെ പിടികൂടിയത്. ആളൊഴിഞ്ഞ വീട്ടില്‍ ഒളിവില്‍ താമസിക്കവെയാണ് പ്രതികള്‍ പിടിയിലാകുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.