ഇടുക്കി: മുല്ലപെരിയാര്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ എല്‍.ഡി.എഫും. യു.ഡി.എഫും നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും വാഹനങ്ങള്‍ തടഞ്ഞതോടെ ദേശീയപാതയില്‍ വാഹനങ്ങളുടെ വന്‍നിരയാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
ഉപ്പുതറയില്‍ ഇ.എസ്. ബിജിമോള്‍ എം.എല്‍.എ. നടത്തുന്ന അനിശ്ചിതകാല ഉപവാസം രണ്ടാംദിവസത്തിലേയ്ക്കു കടന്നു. മുല്ലപ്പെരിയാര്‍ സമരസമിതി ആരംഭിച്ച ഉപവാസവും തുടരുകയാണ്. എം.പി.മാരായ പി.ടി.തോമസും ജോസ് കെ.മാണിയും ആന്റോ ആന്റണിയും പാര്‍ലമെന്റിന് മുന്നിലും ഇടുക്കി എം.എല്‍.എ. റോഷി അഗസ്റ്റിന്‍ തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും തിങ്കളാഴ്ച സത്യാഗ്രഹം നടത്തും. ഇടത് എം.പി.മാര്‍ പാര്‍ലമെന്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളില്‍ എസ്.എഫ്.ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച്ച ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളില്‍ ബി.ജെ.പിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മഴ കനത്തതോടെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 136.4 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഡാമിന്റെ അനുവദനീയമായ സംഭരണ ശേഷി 136 അടിയാണ്. സ്പില്‍വേ വഴി കൂടുതല്‍ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യം തുടര്‍ന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നും ഇടുക്കി ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Keywords: Harthal, Mullaperiyar, Mullaperiyar Dam, Idukki, Kerala, UDF, LDF,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.