മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്

 


മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്
Haseena and Shahul Hameed
കാസര്‍കോട്: മൂന്ന് ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദുരൂഹസാചര്യത്തില്‍ മരിച്ച കുമ്പള പെര്‍വാട് സുനാമി കോളനിയിലെ കോഴിക്കോട് സ്വദേശിനി ഹസീന (25) വര്‍ഷങ്ങളായി പെണ്‍വാണിഭ സംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന.

ഭര്‍ത്താവ് തന്നെയാണ് ഹസീനയെ പെണ്‍വാണിഭത്തിന് ഇരയാക്കിയതെന്ന് പോലീസ് അന്വേഷണത്തില്‍ സൂചന കിട്ടി. ഹസീനയുടെ മരണവിവരം പത്രങ്ങളിലൂടെ അറിഞ്ഞ് പിതാവും സഹോദരനും ചൊവ്വാഴ്ച കാസര്‍കോട്ടെത്തി.

കോഴിക്കോട് ഏലത്തൂര്‍ ചെട്ടിക്കുളത്തെ മുഹമ്മദ് കോയയുടെ മകളാണ് ഹസീന. മുഹമ്മദ് കോയ ചായപ്പൊടി കച്ചവടം നടത്തിവരികയായിരുന്നു. സഹോദരന്‍ ജമാല്‍മുഹമ്മദും പിതാവിനൊപ്പം കാസര്‍കോട് എത്തിയിട്ടുണ്ട്. മുഹമ്മദ്‌കോയക്ക് മൂന്ന് മക്കളാണുള്ളത്. ഇതില്‍ മൂത്ത മകള്‍ രഹ്ന ഏലത്തൂരില്‍ വിവാഹം കഴിച്ച് താമസിക്കുകയാണ്. രണ്ടാമത്തെ മകളാണ് മരിച്ച ഹസീന. ജമാല്‍ മുഹമ്മദ് ഇളയസഹോദരനാണ്. ജമാല്‍ മുഹമ്മദ് ഏലത്തൂരില്‍ ചെരിപ്പ് വ്യാപാരമാണ്.

എട്ടുവര്‍ഷം മുമ്പാണ് ഹസീനയെ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് വിവാഹം കഴിച്ചത്. ഏലത്തൂരില്‍ നിന്നും 10 കിലോമീറ്റര്‍ ദൂരമുള്ള കുറ്റിച്ചിറ നിസ്‌ക്കാരപള്ളിയില്‍വെച്ചായിരുന്നു നിക്കാഹ്. പള്ളിയിലെ ഖാസി സയ്യിദ് ഹൈദരലി തങ്ങളാണ് നിക്കാഹിന് കാര്‍മികത്വം വഹിച്ചത്.

മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്
വിവാഹശേഷം ഷാഹുല്‍ഹമീദും ഹസീനയും ഏലത്തൂര്‍ ടൗണിലെ ഒരു വാടകവീട്ടിലായിരുന്നു മൂന്നുമാസം താമസിച്ചിരുന്നത്. ഇതിനുശേഷം ഹസീനയും ഭര്‍ത്താവ് ഷാഹുല്‍ ഹമീദും അപ്രത്യക്ഷരാവുകയായിരുന്നു. പലയിടത്തും ഇവരെ അന്വേഷിച്ചിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് പിതാവ് പറയുന്നത്. രണ്ട് വര്‍ഷക്കാലം അന്വേഷിച്ചിട്ടും ഇവരെകുറിച്ച് ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ഏലത്തൂര്‍ പോലീസില്‍ പരാതി നല്‍കകുയും ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി.

ഹസീനയും ഭര്‍ത്താവും സുഖമായി എവിടെയെങ്കിലും കഴിയുന്നുണ്ടെന്നായിരുന്നു വീട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഇതിനിടയിലാണ് പത്രത്തിലൂടെ കോഴിക്കോട് സ്വദേശിനിയായ ഹസീന മരിച്ചതായി അറിയുന്നത്. ഹസീനയുടെ ഫോട്ടോ കുമ്പള പോലീസ് സ്റ്റേഷനിലേക്ക് ഫാക്‌സിലൂടെ അയച്ചുകൊടുക്കുകയും മരിച്ചത് ഹസീനയാണെന്ന് ഉറപ്പിക്കുയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് മുഹമ്മദ് കോയയും സഹോദരനും കാസര്‍കോട്ട് വന്നത്.

മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്തങ്ങള്‍ എത്തുന്നതുവരെ മൃതദേഹം സംസ്‌ക്കരിക്കരുതെന്ന് പോലിസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും തങ്ങളെത്തുന്നതിനുമുമ്പ് ചൊവ്വാഴ്ച തന്നെ മൃതദേഹം മാലിക്ക് ദീനാറില്‍ കബറടക്കുകയായിരുന്നു. ഹസീനയെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദ് തന്നെയാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നും കുമ്പള സുനാമി കോളനിയില്‍താമസിക്കുന്ന ആയിശയ്ക്കും നഫീസയ്ക്കും കൈമാറിയതെന്നും വീട്ടുകാര്‍ സംശയിക്കുന്നു.

വിവാഹസമയത്തെ ഷാഹുല്‍ ഹമീദിന്റെയും ഹസീനയുടെയും ചിത്രവും ഫോട്ടോയും ഇവര്‍കൊണ്ടുവന്നിരുന്നു. കുമ്പളയില്‍ ഹസീനയെക്കൊപ്പം ഷാഫി എന്നപേരില്‍ താമസിച്ചുവന്നത് ഷാഹുല്‍ ഹമീദ് തന്നെയാണെന്നാണ് പോലീസ് അന്വേഷണത്തിലും സൂചനലഭിച്ചിട്ടുള്ളത്. ഹസീനയുടെ മരണത്തോടെ കുമ്പള സുനാമികോളനയിലെ വീടുപൂട്ടി  നഫീസയും മാതാവ് ആയിശയും ഭര്‍ത്താവ് ഹമീദും മുങ്ങിയിരിക്കുകയാണ്.

ഷാഹുല്‍ ഹമീദും, ആയിഷയും മേല്‍പ്പറമ്പ് ഭാഗത്തുള്ളതാളി സൂചനയുണ്ട്. മരിച്ച ഹസീനയ്ക്ക് മൂന്ന് മക്കളുള്ളതായും ഇതിലൊരുകുട്ടിയെ ഷാഹുല്‍ ഹമീദ് കൊണ്ടുപോയതായും വിവരമുണ്ട്. ഹസീനയുടെ ഒന്നരവസ്സുള്ളമകളും ആറ്മാസംപ്രായമുള്ള മകനും അമ്മതൊട്ടിലിലകപ്പെട്ടതിനെതുടര്‍ന്ന് കാസര്‍കോട്ജനറല്‍ ഹോസ്പിറ്റലില്‍ നേഴ്‌സുമാരുടെ പരിചരണത്തിലാണ്.

മരിച്ച ഹസീന പെണ്‍വാണിഭസംഘത്തിന്റെ തടങ്കലിലായിരുന്നതായി സൂചന; ബന്ധുക്കള്‍ കാസര്‍കോട്ട്ഹസീനയുടെ പിതാവ് മുഹമ്മദ്‌കോയയും സഹോദരനും ഇവരെ ജനറല്‍ ആശുപത്രിയില്‍ചെന്ന് കണ്ടിരുന്നു. പേരക്കുട്ടികളെ കണ്ട് മുഹമ്മദ് കോയ സ്‌നേഹവാത്സല്യത്തോടെ കോരിയെടുത്തരംഗം വികാര നിര്‍ഭരമായിരുന്നു. മുന്‍ എം.എല്‍.എയും സിഡ്‌ക്കോ ചെയര്‍മാനുമായ സി.ടി. അഹമ്മദലി തല്‍സമയം ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സംഭവത്തെ കുറിച്ച് കുമ്പള പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പിതാവില്‍ നിന്നും സഹോദരനില്‍ നിന്നും മൊഴിയെടുത്തു.

Keywords: Kasaragod, Haseena, Family, Death, C.T Ahammed Ali, Shahul Hameed, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia