ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് രജീഷ്
Jun 8, 2012, 23:31 IST
കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൊലപാതകങ്ങളിലും പങ്കുണ്ടെന്ന രജീഷിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസുകളില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് കെടി ജയകൃഷ്ണന്‍ വധമുള്‍പ്പെടെ നാല് കൊലപാതകങ്ങളില്‍ പങ്കാളിയാണെന്നാണ് രജീഷ് വെളിപ്പെടുത്തിയത്.
1999ന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന നാല് രാഷ്ട്രീകൊലപാതകങ്ങളില്‍ ടികെ രജീഷിന് പങ്കുണ്ടെന്നാണ് കരുതുന്നത്. രജിഷിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിശദാംശങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നതും. 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച നേതാവ് കെ. ടി. ജയകൃഷ്ണന്‍ കൊല്ലപ്പെട്ടതാണ് ഇതില്‍ പ്രധാനം. 2005 ലെ മുഴുപ്പിലങ്ങാട് സ്വദേശി സൂരജിന്റെ കൊലക്കേസിലും 2008 തലശേരി ഈങ്ങയില്‍പീടികയില്‍ കുനിയില്‍ സുരേഷ് ബാബുവിന്റെ കൊലക്കേസിലും 2009 ല്‍ പാനൂര്‍ ചെമ്പാട് വടക്കേചാലില്‍ വിനയന്റെ കൊലപാതകത്തിലും പങ്കുള്ളതായി രജീഷ് പൊലീസിനോട് സമ്മതിച്ചു.
ജയകൃഷ്ണന്‍ വധക്കേസിന്റെ അന്വേഷണത്തില്‍വന്ന പാളിച്ചകളെപ്പറ്റി തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയും കേരള ഹൈക്കോടതിയും നടത്തിയ നിരീക്ഷണങ്ങള്‍ സുപ്രീംകോടതിയും ശരിവച്ചിരുന്നു. അന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവെണമെന്ന കോടതിപരാമര്‍ശം അന്ന് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ജയകൃഷ്ണന്‍ വധകേസ് അട്ടിമറിച്ചത് രാഷ്ട്രീയഗൂഡാലോചനയാണെന് ആരോപണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. ഇതോടെ കേരളത്തിലെ രാഷ്ട്രീയ രംഗം കൂടുതല്‍ ചൂടുപിടിക്കുകയാണ്.

English Summery
Have involvement in four more murders in Kannur dist, says Rajeesh, the main accused in TP murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.