7 ല­ക്ഷ­ത്തി­ന്റെ ക­ള്ള­നോ­ട്ട് കത്തിച്ചു; ഹവാ­ല ഇ­ട­പാ­ടു­കാ­രന്‍ അ­റ­സ്റ്റില്‍

 


7 ല­ക്ഷ­ത്തി­ന്റെ ക­ള്ള­നോ­ട്ട് കത്തിച്ചു; ഹവാ­ല ഇ­ട­പാ­ടു­കാ­രന്‍ അ­റ­സ്റ്റില്‍
Abdul Nasar
കാസര്‍­കോട്:  ഏ­ഴ് ല­ക്ഷം രൂ­പ­യുടെ കള്ള­നോ­ട്ട് ക­ത്തി­ച്ച സം­ഭ­വ­ത്തി­വല്‍ ഹ­വാ­ല ഇ­ട­പാ­ടു­കാര­നെ കാസര്‍­കോ­ട് സി.ഐ. ബാ­ബു പെ­രി­ങ്ങോത്തും സം­ഘവും അ­റ­സ്­റ്റു­ചെ­യ്തു. കാസര്‍കോ­ട്ടെ ഹവാ­ല ഇ­ട­പാ­ടു­കാരന്‍ അണങ്കൂര്‍ പച്ച­ക്കാ­ട്ടെ കെ.എ. അബ്ദുല്‍ നാസറി (36)നെയാ­ണ് പോ­ലീസ് അറസ്റ്റ് ചെയ്­ത­ത്.

കര്‍ണ്ണാടക സ്വ­ദേ­ശി ഉ­സ്­മാന്‍ 24 ലക്ഷം രൂ­പ ഹവാ­ല വി­ത­ര­ണ­ത്തി­നാ­യി അ­ബ്ദുല്‍ നാ­സ­റിന് ദി­വ­സ­ങ്ങള്‍­ക്കു മു­മ്പ് കൈ­മാ­റി­യി­രുന്നു. ഉ­സ്­മാന്‍ നല്‍കിയ പ­ണം പരി­ശോ­ധി­ച്ച­പ്പോള്‍ ക­ള്ള­നോ­ട്ടാ­ണെ­ന്ന് ബോ­ധ്യ­പ്പെ­ട്ട നാ­സര്‍ ഇ­തില്‍ ഏ­ഴ് ല­ക്ഷം രൂ­പ ക­ത്തി­ക്കു­കയും ബാ­ക്കി 17 ല­ക്ഷം രൂ­പ വി­ത­ര­ണ­ത്തി­നേല്‍പ്പി­ച്ച ഉ­സ്­മാ­ന് ത­ന്നെ തി­രി­ച്ചേല്‍­പി­ക്കു­കയും ചെ­യ്­തു­വെന്ന് പി­ടി­യി­ലവാ­യ യു­വാ­വ് പോ­ലീ­സി­നെ അ­റി­യി­ച്ചി­ട്ടുണ്ട്. ക­ള്ള­നോ­ട്ട് ക­ത്തി­ച്ച­തി­ന്റെ ചാ­രം പോ­ലീ­സ് പരി­ശോ­ധ­ന­ക്കാ­യി ശേ­ഖ­രി­ച്ചി­ട്ടു­ണ്ട്.

ഹവാ­ല പ­ണം വി­ത­ര­ണം­ചെ­യ്യു­ന്ന­തി­നി­ട­യി­ലാ­ണ് ക­ള്ള­നോ­ട്ടാ­ണെ­ന്ന് മ­ന­സ്സി­ലാ­യ­തെന്ന് നാ­സര്‍ പോ­ലീ­സി­ന് മൊ­ഴി­നല്‍കി. എന്നാല്‍ മു­ഴു­വന്‍ ക­ള്ള­നോ­ട്ടും ക­ത്തി­ച്ചു­ക­ള­യാ­തെ ഇ­തി­ല്‍ ഏ­ഴ് ല­ക്ഷം രൂ­പ മാത്രം നാസര്‍ ക­ത്തി­ച്ചു­ക­ളഞ്ഞ­ത് ദു­രൂ­ഹ­ത­യ്­ക്കി­ട­യാ­ക്കി­യി­ട്ടു­ണ്ട്. ഉ­സ്­മാ­നെ നേര­ത്തെ ഹൊ­സ്­ദുര്‍­ഗ് പോ­ലീ­സ് ക­ള്ള­നോ­ട്ട് കേ­സില്‍ അ­റ­സ്­റ്റു­ചെ­യ്­തി­രുന്നു. കാ­ഞ്ഞ­ങ്ങാ­ട്ടെ മ­ല­ബാര്‍ ഗോള്‍ഡ് ജ്വല്ല­റി­യില്‍ നി­ന്ന് ക­ള്ള­നോ­ട്ട് നല്‍­കി സ്വര്‍ണം വാങ്ങി­യ ചെ­റു­വ­ത്തൂര്‍ കൈ­ത­ക്കാ­ട് സ്വ­ദേ­ശി ജ­ബ്ബാ­റി­നെ പി­ടി­കൂ­ടി­യ­തോ­ടെ­യാ­ണ് ക­ള്ള­നോ­ട്ട് ശൃംഖ­ല­യെ­കു­റി­ച്ച് വിവ­രം ല­ഭി­ച്ച­ത്. നാ­സ­ര്‍ തി­രി­ച്ചേല്‍­പ്പി­ച്ച ക­ള്ള­നോ­ട്ടു­ക­ളാ­ണ് പി­ന്നീ­ട് ഉ­സ്­മാന്‍ കൈ­ത­ക്കാ­ട്ടെ ജ­ബ്ബാ­റി­ന് കൈ­മാ­റി­യത്. ല­ക്ഷ­ക­ണ­ക്കി­ന് രൂ­പ­യു­ടെ ക­ള്ള­നോ­ട്ടു­ക­ളാ­ണ് മം­ഗ­ലാ­പുര­ത്തെ മു­ഹി­യു­ദ്ദീന്‍ എ­ന്ന­യാ­ളു­ടെ നേ­തൃ­ത്വ­ത്തില്‍ വി­തര­ണം ചെ­യ്­തി­ട്ടു­ള്ളത്. മു­ഹി­യു­ദ്ദീന്‍ ഗള്‍­ഫി­ലാ­ണ്. ഈ ക­ള്ള­നോ­ട്ട്‌­കേ­സ് ദേശീ­യ അ­ന്വേ­ഷ­ണ ഏ­ജന്‍­സിയായ എന്‍.ഐ.എയ്­ക്ക് കൈ­മാ­റു­മെന്ന് സി.ഐ. പ­റഞ്ഞു.

സി.ഐ­ക്കു­പുറമെ പോലീസുകാരായ ഓസ്റ്റിന്‍ തമ്പി, അബൂ­ബക്കര്‍, ബാലകൃഷ്ണന്‍, നാരായണന്‍ നായര്‍ എന്നിവരും അ­ന്വേ­ഷ­ണ­സം­ഘ­ത്തില്‍ ഉണ്ടായിരുന്നു.

Keywords:  Fake money, Police, Arrest, Mangalore, Kasaragod, Kerala, Egency
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia