Rs 71.5 Lakhs Seized | മലപ്പുറത്ത് വന്‍ കുഴല്‍പ്പണവേട്ട; വാഹന പരിശോധനയില്‍ പിടികൂടിയത് 71.5 ലക്ഷം രൂപ; പ്രതികള്‍ അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) മലപ്പുറം വളാഞ്ചേരിയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ വന്‍ കുഴല്‍പ്പണവേട്ട. 71,50,000 രൂപ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് ആണ് പരിശോധന നടത്തിയത്.  കെഎല്‍ 51 U 3235 അശോക് ലേലാന്‍ഡ് മിനി ഗുഡ്സില്‍ നിന്നാണ് പണം പിടിച്ചത്.  വാഹനത്തിന്റെ ഡാഷ് ബോര്‍ഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമാണ് പണം സൂക്ഷിച്ചിരുന്നത്.

Rs 71.5 Lakhs Seized | മലപ്പുറത്ത്  വന്‍ കുഴല്‍പ്പണവേട്ട; വാഹന പരിശോധനയില്‍ പിടികൂടിയത് 71.5 ലക്ഷം രൂപ; പ്രതികള്‍ അറസ്റ്റില്‍

വാഹനം ഓടിച്ചിരുന്ന ശംസുദീന്‍ (42), സഹായി അബ്ദുല്‍ ജബ്ബാര്‍ (36) എന്നിവരാണ് അറസ്റ്റിലായത്.  ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് കുഴല്‍പണം പിടികൂടുന്നത്. കഴിഞ്ഞ ആഴ്ച രണ്ടിടങ്ങളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. ഒന്നരമാസക്കാലമായി 10 കോടിയിലധികം കുഴല്‍ പണമാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.

Keywords:   Hawala money Seized from Malappuram, Malappuram, News, Seized, Police, Fake money, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia