പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധനം
Jun 11, 2016, 12:18 IST
കൊച്ചി: (www.kvartha.com 11.06.2016) സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. തദ്ദേശ സ്ഥാപനാധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയും മേല്‍നോട്ടവും ഉറപ്പാക്കണമെന്നും പോലീസ് അധികാരം വിനിയോഗിച്ച് കത്തിക്കുന്നവര്‍ക്കെതിരെ ഇടപെടാന്‍ പോലീസിനോട് കോടതി നിര്‍ദേശിച്ചു.
സംസ്ഥാന പോലീസ് മേധാവി പോലീസ് നടപടിക്ക് നിര്‍ദേശം നല്‍കണമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ നടപടി ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പെടെ മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്തു കത്തിക്കുന്ന വ്യക്തികള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും 5000 രൂപ പിഴ ചുമത്തണമെന്നും ആവസ്യപ്പെട്ടു.
പ്ലാസ്റ്റിക്, റബ്ബറൈസ്ഡ്സ് സാമഗ്രികള്‍ കത്തിക്കുന്നത് അന്തരീക്ഷ, പൊതുജനാരോഗ്യത്തിനു ഹാനികരമെന്ന നിലയില്‍ പൊതുശല്യമാണ്. തുറസ്സായ സ്ഥലത്തു പ്ലാസ്റ്റിക്കും ഖരമാലിന്യങ്ങളും കത്തിക്കുന്നതു മൂലമുള്ള മലിനീകരണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആലുവയിലെ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Keywords: Kochi, Ernakulam, Kerala, High Court of Kerala, Ban, Fire, Burning, Plastic, Rubber, Public places, Police.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.