ബാറുകളുടെ പ്രവർത്തനം അഞ്ച് മണിക്ക് ശേഷം മതി: ഹൈക്കോടതി

 


ബാറുകളുടെ പ്രവർത്തനം അഞ്ച് മണിക്ക് ശേഷം മതി: ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ബാറുകളിലെ പ്രവര്‍ത്തന സമയം വൈകുന്നേരം അഞ്ചു മണിക്കു ശേഷമായിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ നിരീക്ഷണം വ്യക്തിപരമാണെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ ബാറുകളിലെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള കേസില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായരും സി.കെ. അബ്ദുള്‍ റഹിമുമടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് കേസില്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവ ശ്യപ്പെട്ടിരുന്നു. എങ്കിലും സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കാത്ത സാഹചര്യത്തില്‍ കൂടിയാണ് കോടതി വിധി ഇപ്രകാരം നിരീക്ഷണം നടത്തിയത്.

Keywords: Kerala, High court of Kerala, Kochi, Bar,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia