ഐസ്ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ടിനായി വി.എസ് നല്‍കിയ ഹര്‍ജി തള്ളി
May 2, 2012, 14:33 IST
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ നോതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് മഞ്ജള ചെല്ലൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അതേസമയം വി.എസിന് മജിസ്ട്രേട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് കെ.എ.റൌഫ് നടത്തിയ വെളിപ്പെടുത്തലുകളാണ് കേസ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചു തുടങ്ങിയത്. അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പാണ് വി.എസ് ആവശ്യപ്പെട്ടത്. അഡ്വക്കേറ്റ് ജനറല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി.എസിന് നല്‍കുന്നത് കോടതിയില്‍ എതിര്‍ത്തിരുന്നു.
Keywords: Ice cream parlour case, V.S.Achuthanandan, Petition rejected, HC, Kochi, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.