എംഎല്‍എമാരുടെ മക്കളുടെ നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരും; ഇതു യോഗ്യരായ വിദ്യാര്‍ഥികളോടുള്ള അവകാശലംഘനമെന്ന് ഹൈകോടതി

 


കൊച്ചി: (www.kvartha.com 06.12.2021) മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനത്തില്‍ സംസ്ഥാന സര്‍കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈകോടതി. എംഎല്‍എമാരുടെ മക്കളുടെ നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരുമെന്ന് പറഞ്ഞ ഹൈകോടതി ഇതു യോഗ്യരായ വിദ്യാര്‍ഥികളോടുള്ള അവകാശലംഘനമാണെന്നും ചൂണ്ടിക്കാട്ടി.

എംഎല്‍എമാരുടെ മക്കളുടെ നിയമനം അംഗീകരിച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മക്കള്‍ക്ക് വരെ ആശ്രിത നിയമനം നല്‍കേണ്ടി വരും; ഇതു യോഗ്യരായ വിദ്യാര്‍ഥികളോടുള്ള അവകാശലംഘനമെന്ന് ഹൈകോടതി

മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ ആയ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയുള്ള ഉത്തരവിലാണ് ഹൈകോടതിയുടെ ഈ പരാമര്‍ശം. സര്‍കാരിനെ ഇത്തരത്തില്‍ കയറൂരി വിട്ടാല്‍ അതു വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. എംഎല്‍എമാരുടെ മക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ആശ്രിത നിയമനം പാടില്ല.

സര്‍കാര്‍ ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് നിയമനം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ സര്‍കാരിന് താത്പര്യമുള്ളവര്‍ക്ക് നിയമനം നടത്തുക എന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും ഹൈകോടതി പറഞ്ഞു.

യോഗ്യതയുള്ളവര്‍ പുറത്തു കാത്തുനില്‍ക്കുമ്പോള്‍ പിന്‍വാതിലിലൂടെ ചിലര്‍ നിയമനം നേടുന്നത് സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് ഉള്‍പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Keywords:  HC slams govt, says no more compassionate appointment for MLAs children, Kochi, News, Criticism, MLA, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia