മുഖ്യമന്ത്രിക്കെതിരെയുള്ള 2 ഹൈക്കോടതി പരാമര്‍ശങ്ങള്‍ കോടതി സ്‌റ്റേ ചെയ്തു
Apr 1, 2014, 14:55 IST
കൊച്ചി: (www.kvartha.com 01.04.2014) മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ കോടതി സ്‌റ്റേ ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങള്‍ക്ക് ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെയാണെന്നും , സ്റ്റാഫില്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരുണ്ടെന്നുമുള്ള രണ്ട് പരാമര്‍ശങ്ങള്‍ക്കാണ് കോടതി സ്‌റ്റേ നല്‍കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് പരാമര്‍ശങ്ങള്‍ സ്‌റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവിട്ടത്.
കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് അത് നീക്കി കിട്ടാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലുമായി സംസാരിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോടതി പരാമര്‍ശം പിന്‍വലിക്കാന്‍ എത്രയും പെട്ടെന്ന് അപ്പീല്‍ നല്‍കാനാണ് എ ജി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി സ്‌റ്റേ ചെയ്തത്.
ജഡ്ജി ജുഡീഷ്യറി അച്ചടക്കം പാലിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ ഭാഗം കേള്‍ക്കാതെയാണ് പരാമര്‍ശങ്ങള്‍ നടത്തിയതെന്നും സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ മുന്‍കാല വിധികളുടെ അടിസ്ഥാനത്തില്‍ പരാമര്‍ശം മാറ്റിക്കിട്ടാവുന്നതാണെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
കേസില്‍ കക്ഷിയല്ലാത്ത ഭരണാധികാരിയെ കോടതികള്‍ നേരിട്ട്
വിമര്‍ശിക്കരുതെന്ന് ഹരിയാണ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലക്കെതിരെയുള്ള കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Keywords: HC stays two remarks against CM, Kochi, High Court of Kerala, Allegation, Appeal, Supreme Court of India, Oommen Chandy, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.