സൗമ്യ വധം; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു

 


കൊച്ചി: 2011 ഫെബ്രുവരി ഒന്നിന്  എറണാകുളം -ഷൊര്‍ണൂര്‍ പാസഞ്ചറില്‍ വച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച തൃശൂര്‍ അതിവേഗ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

വധശിക്ഷ വിധിച്ചതിനെ ചോദ്യം ചെയ്തു ഗോവിന്ദച്ചാമി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ ടി.ആര്‍ രാമചന്ദ്ര മേനോന്‍, ബി.കമാല്‍പാഷ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വധശിക്ഷ ശരിവെച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യയെ എറണാകുളത്തു നിന്ന് ഷൊര്‍ണൂര്‍ പാസഞ്ചറില്‍ കയറിയ ഗോവിന്ദച്ചാമി വള്ളത്തോള്‍ നഗറില്‍ വെച്ചു ട്രെയിനില്‍ നിന്നു തള്ളിയിട്ടു പീഡിപ്പിച്ച ശേഷം കല്ലു കൊണ്ടു തലയ്ക്കിടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയില്‍ വെച്ച്  മരിക്കുകയായിരുന്നു.

 സംഭവം നടന്ന് ഒമ്പതു മാസത്തിന് ശേഷം 2011 നവംബര്‍ 11 ന് തൃശൂര്‍ അതിവേഗ കോടതി ജഡ്ജി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ആക്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ചുമത്തിയിരുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 302, 376, 397,394,447 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തത്.

വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് പ്രതിക്കെതിരെ കോടതി ചുമത്തിയിരുന്നത്. ഇതിനെതിരെയാണ് ഗോവിന്ദച്ചാമി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കുറ്റക്കാരനെന്ന് കണ്ടെത്തിയത് ശരിയല്ലെന്നും വധശിക്ഷ റദ്ദാക്കണമെന്നുമാണ് ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്.

  പല വകുപ്പുകളിലായി 2,01,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ടായിരുന്നു. ഇത് സൗമ്യയുടെ വീട്ടുകാര്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതക്കുടി സ്വദേശിയാണ് മുപ്പതുകാരനായ ഗോവിന്ദച്ചാമി.

തൃശ്ശൂര്‍ നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി വി .രാധാകൃഷ്ണന്‍ നായരാണ് സൗമ്യ വധക്കേസിലെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ.എ. സുരേശനെ സര്‍ക്കാര്‍ നിയമിച്ചിരുന്നു.കേസില്‍  82 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ആരും കൂറുമാറാത്ത കേസില്‍ സാഹചര്യത്തെളിവുകളുകളുടെയും ശാസ്ത്രീയതെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നല്‍കിയ ഡോ. ഉന്മേഷും
സൗമ്യ വധം; ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു
ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഡോ. ഉന്‍മേഷിനെതിരായി കോടതി വിധിയിലുള്ള പ്രതികൂലപരാമര്‍ശം നീക്കണമെന്നും സിജെഎമ്മിനോട് കേസെടുക്കാനാവശ്യപ്പെട്ട അതിവേഗ കോടതിയുടെ നടപടി പുനപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മകളുടെ വിവാഹ ഒരുക്കത്തിനിടെ പിതാവ് കുഴഞ്ഞുവീണുമരിച്ചു

Keywords:   HC upholds death to Govindachamy in Soumya murder case, Kochi, Ernakulam, Train, Molestation, Justice, House, hospital, Treatment, Kerala, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia