ബിരുദ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: കോളജ് അധ്യാപകരടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു

 


കോട്ടയം: പന്തളം പീഡനക്കേസില്‍ കീഴ്‌ക്കോടതി വിധി ഹൈക്കോടത് ശരിവെച്ചു.  പന്തളം എന്‍.എസ്.എസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ  വിദ്യാര്‍ത്ഥിനിയെ  പീഡിപ്പിച്ച കേസില്‍ കീഴ്‌ക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു കോളജ് അധ്യാപകരടക്കമുള്ള ആറു പ്രതികളുടെ ശിക്ഷയാണ്  ഹൈക്കോടതി ശരിവെച്ചത്.

കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ  ഉത്തരവ്.  ജസ്റ്റിസ് പി.ഭവദാസന്‍ ആണ് കേസ് പരിഗണിച്ചത്.

1997 ജൂലായ് 10നും ഒക്ടോബര്‍ 20നുമിടയ്ക്കാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്.  കേസിലെ ഒന്നും രണ്ടും പ്രതികളും ഇംഗ്ലീഷ് അധ്യാപകരുമായ കെ.വേണുഗോപാല്‍, ബി.രവീന്ദ്രനാഥന്‍ പിള്ള, മൂന്നാം പ്രതി ബോട്ടണി വിഭാഗം അധ്യാപകന്‍ സി.എം.പ്രകാശ്, നാലാം പ്രതിയും കോണ്‍ട്രാക്ടറുമായ എം.വേണുഗോപാല്‍, അഞ്ചാം പ്രതിയും വ്യാപാരിയുമായ ജ്യോതിഷ് കുമാര്‍, തഴക്കര മുന്‍ പഞ്ചായത്ത് മെമ്പര്‍ മനോജ് കുമാര്‍, ആറാം പ്രതിയും സീരിയല്‍ നിര്‍മാതാവുമായ ഷാ ജോര്‍ജ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഇതില്‍ കോളജ് അധ്യാപകനായ ഒന്നാം പ്രതി രാധാകൃഷ്ണന്‍ കേസിന്റെ വിചാരണ നടക്കവേ ആത്മഹത്യ ചെയ്തിരുന്നു. പ്രതികള്‍ക്ക് ഏഴ് വര്‍ഷം മുതല്‍ പതിനൊന്ന് വര്‍ഷം വരെ തടവും ആദ്യത്തെ മൂന്ന് പ്രതികള്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയും ബാക്കിയുള്ള പ്രതികള്‍ക്ക് അമ്പതിനായിരം രൂപ പിഴയുമാണ് കീഴ്‌ക്കോടതി  വിധിച്ചത്. ഹൈക്കോടതി വിധിയെ ശരിവെക്കുകയായിരുന്നു. പിഴയായി ഈടാക്കുന്ന സംഖ്യ പെണ്‍കുട്ടിക്ക് നല്‍കണമെന്നും ഹൈക്കോടതി വിധിച്ചു.

ബിരുദ  വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസ്: കോളജ് അധ്യാപകരടക്കമുള്ള പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചുസെഷന്‍സ് കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂട്ടാക്കാത്ത കോളജ് മാനേജ്‌മെന്റിനെ ഹൈക്കോടതി കുറ്റപ്പെടുത്തുകയുണ്ടായി.

പെണ്‍കുട്ടിയുടെ പിതാവ് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതിനെ
തുടര്‍ന്നാണ് പീഡനകഥ പുറത്തുവന്നത്. ലോക്കല്‍ പോലീസ് പ്രതികളെ പിടികൂടുന്നതില്‍ പരാജയപ്പെട്ടതോടെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
വാട്ട്‌സ് ആപ്പില്‍ ലീഗ് നേതാവിനെതിരെ വ്യക്തിഹത്യ; പരാതി നല്‍കി

Keywords:  HC upholds jail term for accused in Pandalam rape case, Kottayam, Student, Father, Complaint, Crime Branch, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia