Mid-Day Meal | സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണം; പ്രധാന അധ്യാപകരെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്ന് കെ പി എച് എ കണ്ണൂര്‍ ജില്ലാ സമ്മേളനം

 




കണ്ണൂര്‍: (www.kvartha.com) പ്രധാനാധ്യാപകരെ ഉച്ചഭക്ഷണച്ചുമതലയില്‍ നിന്ന് ഒഴിവാക്കി സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (കെ പി പി എച് എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കുക, സംസ്ഥാന ഗവണ്‍മെന്റിന്റെ  പോഷകാഹാര പദ്ധതിയായ മുട്ട, പാല്‍ വിതരണത്തിന് പ്രത്യേകം തുക അനുവദിക്കുക, ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ ഉച്ചഭക്ഷണച്ചെലവിനുള്ള തുക   കാലാനുസൃതമായി വര്‍ധിപ്പിക്കുക, അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും 2021 മുതല്‍ ലഭിക്കേണ്ട ക്ഷാമബത്ത ഉടന്‍ അനുവദിക്കുക, 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ കുടിശ്ശിക ഉടന്‍തന്നെ പണമായി അനുവദിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.

സമ്മേളനം ധര്‍മ്മശാല ഇന്‍ഡ്യന്‍ കോഫി ഹൗസ് ഓഡിറ്റോറിയത്തില്‍ (പി എം സുകുമാരന്‍ മാസ്റ്റര്‍ നഗര്‍) സംസ്ഥാന ജെനറല്‍ സെക്രടറി ജി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ മുഖ്യാതിഥിയായി. നഗരസഭാ കൗണ്‍സിലര്‍ സി ബാലകൃഷ്ണന്‍, കെ പി പി എച് എ ജില്ലാ സെക്രടറി വി പി രാജീവന്‍, സംസ്ഥാന എക്‌സിക്യൂടീവ് അംഗം ജസ്റ്റിന്‍ ജയകുമാര്‍, സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ ടി വി വിനീത എന്നിവര്‍ പ്രസംഗിച്ചു. 

പ്രതിനിധി സമ്മേളനം കെ പി പി എച് എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി വി പി രാജീവന്‍ റിപോര്‍ടും ട്രഷറര്‍ ടി ചന്ദ്രന്‍ വരവുചെലവും അവതരിപ്പിച്ചു. ജില്ലാ ജോ. സെക്രടറി എ കെ സുധാമണി, ജില്ലാ അസി. സെക്രടറി പി സുചിത്ര എന്നിവര്‍ പ്രസംഗിച്ചു. 

വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം ഹെഡ്മാസ്റ്റര്‍ മാസിക പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എം ഐ അജികുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കെ എം ദ്രൗപതി അധ്യക്ഷത വഹിച്ചു. കൈരളി ബുക്‌സ് എഡിറ്റര്‍ സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമിറ്റി കണ്‍വീനര്‍ പി സി ദിനേശന്‍, ജില്ലാ അസി. സെക്രടറി എ വിനോദ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  

യാത്രയയപ്പ് സമ്മേളനം കെ പി പി എച് എ സംസ്ഥാന അസി. സെക്രടറി കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ മാസിക പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ എം ഐ അജികുമാര്‍ ഉപഹാര സമര്‍പണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ പി പ്രിയ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രടറി ഒ ബിജു, സംസ്ഥാന എക്‌സിക്യൂടീവ് അംഗം കെ പി വേണുഗോപാലന്‍, റെജിനോള്‍ഡ് അനില്‍കുമാര്‍, മുന്‍ സംസ്ഥാന അസി. സെക്രടറിമാരായ പി പി ലേഖ, പി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. 

Mid-Day Meal | സമൂഹ അടുക്കള സംവിധാനം നടപ്പിലാക്കണം; പ്രധാന അധ്യാപകരെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്നും ഒഴിവാക്കണമെന്ന് കെ പി എച് എ കണ്ണൂര്‍ ജില്ലാ സമ്മേളനം


വനിതാ സമ്മേളനം കെ പി പി എച് എ വനിതാഫോറം സംസ്ഥാന  ചെയര്‍പേഴ്‌സണ്‍ കെ പി റംലത്ത് ഉദ്ഘാടനം ചെയ്തു. വനിതാഫോറം ജില്ലാ ചെയര്‍പേഴ്‌സണ്‍ പി ശോഭ അധ്യക്ഷത വഹിച്ചു. വനിതാ ഫോറം ജില്ലാ കണ്‍വീനര്‍ ബിന്ദു കൃഷ്ണന്‍, പി റീത്ത എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി എ വിനോദ്കുമാര്‍ (പ്രസിഡന്റ്), ഒ ബിജു, ജാന്‍സി മാത്യു, പി എം ശ്രീലീന (വൈസ് പ്രസിഡന്റുമാര്‍), വി പി രാജീവന്‍ (സെക്രടറി), പി സുചിത്ര (ജോ. സെക്ര), കെ എം ദ്രൗപതി, എ കെ സുധാമണി, കെ പി പ്രിയ(അസി. സെക്രടറിമാര്‍), ടി ചന്ദ്രന്‍ (ട്രഷറര്‍). വനിതാ ഫോറം: പി ശോഭ (ചെയര്‍ പേഴ്‌സണ്‍), വി വത്സല (വൈസ് ചെയര്‍ പേഴ്‌സണ്‍), ബിന്ദു കൃഷ്ണന്‍ (കണ്‍വീനര്‍), ജിജി (ജോ. കണ്‍വീനര്‍).

Keywords:  News,Kerala,State,Kannur,Teachers,school,Food,Top-Headlines,Latest-News, Head teachers should be exempted from mid-day meal scheme: KPHA Kannur District Conference
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia