Cashew Juice | കശുമാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ കൈവിടുകയേ ഇല്ല!

 


കൊച്ചി: (KVARTHA) ഇപ്പോള്‍ കശുമാങ്ങയുടെ കാലമാണ്. വീട്ടുപറമ്പിലെ മരങ്ങളെല്ലാം പൂത്ത് കശുമാങ്ങ പിടിച്ചുവരുന്നതേ ഉള്ളൂ. കശുമാങ്ങ കഴിക്കാന്‍ നല്ല രുചിയാണ്. അതോടൊപ്പം കശുവണ്ടിയും കശുമാങ്ങയുടെ ജ്യൂസും നല്ലതാണ്. വളരെ അധികം ആരോഗ്യ ഗുണങ്ങളാണ് ഇവയില്‍ അടങ്ങിയിട്ടുള്ളത്. വടക്ക് കിഴക്കന്‍ ബ്രസീലാണ് ഇതിന്റെ ഉത്ഭവമെങ്കിലും ഇപ്പോള്‍ ലോകമെമ്പാടുമുള്ള പല ഉഷ്ണമേഖലാ പ്രദേശങ്ങളിലും കൃഷി ചെയ്യുന്നുണ്ട്. പഴുത്ത കശുമാങ്ങ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുവെങ്കിലും ഒരിക്കലും പച്ച കശുമാങ്ങ കഴിക്കാന്‍ പാടില്ല.

ഔഷധ മൂല്യത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലാണ് കശുമാങ്ങ എന്ന കാര്യത്തില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് യാതൊരു സംശയവും ഇല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണുന്നു.
ചെമ്പ്, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഇരുമ്പ്, സിങ്ക് എന്നിവയുള്‍പെടെയുള്ള പ്രോട്ടീനുകളും ധാതുക്കളും ഉള്‍പെടുന്ന ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പന്നമാണ് കശുമാങ്ങ.

Cashew Juice | കശുമാങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ കൈവിടുകയേ ഇല്ല!
 
രക്തം ഉല്‍പ്പാദിപ്പിക്കുന്നതിനും ഹൃദയാരോഗ്യത്തിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന നിരവധി ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. അമിതവണ്ണം പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ തരണം ചെയ്യാന്‍ കശുമാങ്ങയുടെ ജ്യൂസ് വളരെ നല്ലതാണ്.

എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് കശുമാങ്ങ കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

*വൈറ്റമിന്‍ സി


വൈറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് കശുമാങ്ങ. അതുകൊണ്ട് തന്നെ കശുമാങ്ങ തലച്ചോറിന്റേയും നാഡീ വ്യൂഹത്തിന്റേയും പ്രവര്‍ത്തനത്തിന് വളരെയധികം സഹായിക്കുന്നു. ആപ്പിളും ഓറന്‍ജും കഴിക്കുന്നവരില്‍ കാണുന്നതിനേക്കാള്‍ ഇരട്ടി ഗുണമാണ് കശുമാങ്ങ കഴിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

*മൂത്ര തടസ്സത്തിന് പരിഹാരം

മൂത്ര തടസ്സത്തിന് പരിഹാരം കാണുന്നതിന് കശുമാങ്ങ ജ്യൂസ് സഹായിക്കുന്നു.

*ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

കശുമാങ്ങയിലെ പോഷകങ്ങള്‍, പ്രത്യേകിച്ച് പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

*ശരീരത്തിലെ കൊഴുപ്പിന് പരിഹാരമാകുന്നു

ശരീരത്തിലെ കൊഴുപ്പ് പലപ്പോഴും ആരോഗ്യത്തിന് വില്ലനാകാറുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് കശുമാങ്ങ ജ്യൂസ് നല്ലതാണ്. അമിതവണ്ണത്തിനും കുടവയര്‍ കുറക്കുന്നതിനും ജ്യൂസ് സഹായിക്കുന്നു. ഇതിലൂടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നു.

* അസ്ഥികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നു


കശുമാങ്ങയില്‍ കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ഈ ധാതുക്കള്‍ അസ്ഥികളെ നിലനിര്‍ത്തുന്നതിലും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയുന്നതിലും പ്രധാന പങ്കു വഹിക്കുന്നു.

* ചര്‍മത്തിന്റെ ആരോഗ്യം:


ആരോഗ്യമുള്ള ചര്‍മത്തിന് ആവശ്യമായ കൊളാജന്‍ ഉല്‍പാദനത്തിന് വിറ്റാമിന്‍ സി പ്രധാനമാണ്. കശുമാങ്ങാ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും.

*കണ്ണിന്റെ ആരോഗ്യം

കശുമാങ്ങയിലെ ബീറ്റാ കരോട്ടിന്‍ പോലുള്ള കരോട്ടി നോയിഡുകള്‍ കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് മാത്രമല്ല പ്രായവുമായി ബന്ധപ്പെട്ട നേത്രരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

*ഛര്‍ദിക്ക് പരിഹാരം

ഒരു ഗ്ലാസ് കശുമാങ്ങ ജ്യൂസ് കഴിക്കുന്നതിലൂടെ ഛര്‍ദിക്ക് പരിഹാരം കാണാന്‍ കഴിയുന്നു.

*ദഹനത്തിന് മികച്ചത്

പല ദഹന പ്രശ്‌നത്തിനും പരിഹാരം കാണുന്നു.

*മലബന്ധത്തിന് പരിഹാരം

മലബന്ധത്തിന് പരിഹാരം കാണാന്‍ കശുമാങ്ങ ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത്തരം പ്രശ്‌നം കൊണ്ട് വിഷമിക്കുന്നവര്‍ക്ക് അത്താഴത്തിന് ശേഷം അല്‍പം കശുമാങ്ങ ജ്യൂസ് കഴിക്കാവുന്നതാണ്.

*വയറിളക്കത്തിന് പരിഹാരം

വയറിളക്കത്തെ പരിഹരിക്കുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കി ശരീരത്തിലെ നിര്‍ജലീകരണത്തെ ഇല്ലാതാക്കുന്നതിന് കശുമാങ്ങ സഹായിക്കുന്നു.

*കൃമിശല്യത്തിന് പരിഹാരം

പലരിലും കൃമിശല്യം വളരെ അധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണാന്‍ നല്ലൊരു മാര്‍ഗമാണ് കശുമാങ്ങ. ഇതിന്റെ നീര് കൃമിശല്യത്തിന് പരിഹാരമാകുന്നു.

ലൈംഗിക ബലഹീനത പരിഹരിക്കുന്നു


ലൈംഗിക ബലഹീനത പരിഹരിക്കാന്‍ കശുമാങ്ങ ജ്യൂസ് വളരെ അധികം സഹായിക്കുന്നു.

Keywords:  Health Benefits of Cashew Juice, Kochi, News, Health Benefits, Cashew Juice, Cashew apple, Doctors, Health Problem, Health Tips, Health, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia