Minister | യുകെയില്‍ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രശംസ

 


തിരുവനന്തപുരം: (www.kvartha.com) യുകെയില്‍ നിന്നുള്ള ഹെല്‍ത് എഡ്യൂകേഷന്‍ ഇംഗ്ലന്‍ഡിലേയും വെസ്റ്റ് യോര്‍ക് ഷയര്‍ എന്‍ എച് എസ് ട്രസ്റ്റിലേയും ആരോഗ്യ സംഘം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാര്‍ അടുത്തിടെ യുകെ സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ മെഡികല്‍, നഴ്‌സിംഗ് മേഖലയെപ്പറ്റിയും മാനസികാരോഗ്യ രംഗത്തെപ്പറ്റിയും കൂടുതലറിയുന്നതിനായാണ് സംഘം കേരളത്തിലെത്തിയത്.

Minister | യുകെയില്‍ നിന്നുള്ള ആരോഗ്യ സംഘം മന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി; കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പ്രശംസ

കേരളത്തിന്റെ ആരോഗ്യ മേഖലയെ സംഘാംഗങ്ങള്‍ പ്രശംസിച്ചു. ധാരാളം നഴ്സുമാര്‍ യുകെയിലെ വിവിധ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അവരുടെ ചികിത്സയും പരിചരണവും ലോകോത്തരമാണ്. യുകെയിലെ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ പഠിക്കാനും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് യുകെയില്‍ പഠിക്കാനുമുള്ള സാധ്യത സംഘം ആരാഞ്ഞു. ഇനിയും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ ആവശ്യമാണ്. എല്ലാവിധ പിന്തുണയും മന്ത്രി സംഘത്തിന് നല്‍കി. യുകെ സംഘം തിരുവനന്തപുരം നഴ്സിംഗ് കോളജ് സന്ദര്‍ശിച്ചു. മെഡികല്‍ കോളജും സന്ദര്‍ശിക്കും.

വെസ്റ്റ് യോര്‍ക് ഷയര്‍ ഇന്റഗ്രേറ്റഡ് കെയര്‍ ബോര്‍ഡ് ചീഫ് എക്സിക്യൂടീവ് റോബ് വെബ്സ്റ്റര്‍, നഴ്സിംഗ് ഡയറക്ടര്‍ ബെവര്‍ലി ഗിയറി, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് വര്‍ക് ഫോഴ്സ് ജോനാഥന്‍ ബ്രൗണ്‍, ഇംഗ്ലന്‍ഡ് എന്‍ എച് എസ് ഹെല്‍ത് എഡ്യൂകേഷന്‍ ഗ്ലോബല്‍ ഹെല്‍ത് പാര്‍ട്ണര്‍ഷിപ് ഡയറക്ടര്‍ പ്രൊഫ. ഗെഡ് ബൈര്‍ണ്, ഗ്ലോബല്‍ ഹെല്‍ത് പാര്‍ട്ണര്‍ഷിപ് ഡെപ്യൂടി ഡയറക്ടര്‍ റേചല്‍ മോനാഗന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒഡെപെക് ചെയര്‍മാന്‍ കെപി അനില്‍കുമാര്‍, മാനേജിംഗ് ഡയറക്ടര്‍ കെഎ അനൂപ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Keywords: Health team from UK met with Minister Veena George, Thiruvananthapuram, News, Health, Health and Fitness, Health Minister, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia