തിരുവനന്തപുരം: (www.kvartha.com 01.04.2022) അവസാന വര്‍ഷ എംബിബിഎസ് പരീക്ഷ തുടരുമെന്നും വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള പരീക്ഷകള്‍ എഴുതണമെന്നും ആരോഗ്യ സര്‍വകലാശാല. മെഡികല്‍ കോളജ് പ്രിന്‍സിപല്‍മാരുടെ യോഗത്തിലാണ് തീരുമാനമായത്. മതിയായ ക്ലിനികല്‍ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാര്‍ഥികളും വെള്ളിയാഴ്ച നടന്ന ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ക്ലിനികല്‍ പോസ്റ്റിങ് നാല് മാസം പോലും തികച്ച് ലഭിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
എല്ലാ പ്രതീക്ഷയും ഇനി കോടതിയിലാണെന്നാണ് പരീക്ഷ ബഹിഷ്കരിച്ച് സമരം ചെയ്യുന്ന സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നാണ് ആരോഗ്യ സര്‍വകലാശാലയുടെ വിശദീകരണം.

Keywords: Thiruvananthapuram, News, Kerala, MBBS, Examination, Students, Health University decides to continue with examinations of final year MBBS students.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.