സത്യവാങ്മൂലം ഇല്ലാത്തതിന് പൊലീസ് ഇരുചക്രവാഹനം പിടിച്ചെടുത്തു; 2 കിലോമീറ്ററിലേറെ ദൂരം നടന്ന ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു
May 17, 2021, 10:46 IST
കിളിമാനൂര്‍: (www.kvartha.com 17.05.2021) സത്യവാങ്മൂലം ഇല്ലാത്തതിന് പൊലീസ് ഇരുചക്രവാഹനം പിടിച്ചെടുത്തതിനെ തുടര്‍ന്ന് 2 കിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഹൃദ്രോഗി കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന നഗരൂര്‍ കടവിള കൊടിവിള വീട്ടില്‍ സുനില്‍കുമാര്‍ (56) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് സംഭവം. രാവിലെ 8.30ഓടെ നഗരൂര്‍ ആല്‍ത്തറമൂട് ജങ്ഷനിലെ കടയില്‍നിന്ന് പഴം വാങ്ങി നില്‍ക്കവേയാണ് നഗരൂര്‍ പൊലീസ് സുനില്‍കുമാറിനെ പിടികൂടിയത്. ഹൃദ്രോഗിയായ സുനില്‍കുമാര്‍ മരുന്നുവാങ്ങാനായി നഗരൂര്‍ ജങ്ഷനിലെ മെഡികല്‍ സ്‌റ്റോറിലേക്ക് പോയതാണെന്ന് പറയപ്പെടുന്നു.
എന്നാല്‍ സത്യവാങ്മൂലം ഇല്ലാത്തതിനാല്‍ പൊലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചെന്നാണ് ആരോപണം. തുടര്‍ന്ന് രണ്ടുകിലോമീറ്ററിലേറെ ദൂരം നടന്ന് വീട്ടിലെത്തിയ ഇദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ കാരേറ്റ് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഏകമകന്‍
സിദ്ധാര്‍ഥ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.