മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ കനത്ത പിഴ
Sep 29, 2015, 14:23 IST
തിരുവനന്തപുരം: (www.kvartha.com 29.09.2015) മീറ്റര്‍ റീഡിങിനെത്തുമ്പോള്‍ വീട് പൂട്ടിക്കിടന്നാല്‍ പിഴ ഈടാക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം. തുടര്‍ച്ചയായി രണ്ടുതവണ ആളില്ലാതായാലാണ് പിഴ ഈടാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവു നിലവില്‍ വന്നു.
രണ്ടുമാസത്തിലൊരിക്കലാണ് മീറ്റര്‍ റീഡര്‍മാര്‍ റീഡിങ് രേഖപ്പെടുത്താനെത്തുന്നത്. തുടര്‍ച്ചായ രണ്ട് ബില്ലിങ് കാലാവധിയില്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താനാകാതെ വരുമ്പോഴാണ് പിഴ ഈടാക്കുന്നത്. സിംഗിള്‍ ഫെയ്സിന് 250 രൂപയും ത്രീഫെയ്സിന് 500 രൂപയും ഈടാക്കും. ഹൈടെന്‍ഷന്‍ ഉപയോക്താക്കള്‍ക്ക് 5,000 രൂപയാണ് പിഴ.
പൂട്ടിക്കിടക്കുന്ന ഫ്ളാറ്റുകളിലെയും വീടുകളിലെയും വൈദ്യുതി നിരക്ക് തിട്ടപ്പെടുത്തുന്നതിലെ
പാകപ്പിഴകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബോര്‍ഡിന്റെ നടപടി. വൈദ്യുതി വിതരണവും നിരക്കും സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഉത്തരവെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ ഉത്തരവിനെതിരെ ചിലര്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. മീറ്റര്‍ റീഡര്‍മാര്‍ വീട്ടില്‍ വരുന്നസമയം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനമുണ്ടാക്കിയശേഷം മതി പുതിയ ഉത്തരവ് നടപ്പാക്കുന്നതെന്നാണ് ചിലരുടെ വാദം. അതേസമയം വൈദ്യുതി വിതരണച്ചട്ടത്തിലെ 111-ാം വകുപ്പ് പ്രകാരം ശരിയായ വൈദ്യുതി ഉപയോഗം രേഖപ്പെടുത്താന്‍ അവകാശമുണ്ടെന്നാണ് ബോര്‍ഡ് അധികൃതരുടെ വാദം.

Also Read:
ദേളി കൂവത്തൊട്ടി റോഡില്‍ ഗതാഗതത്തിന് തടസ്സമാകുന്ന 12 ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റാന്‍ കലക്ടറുടെ സാന്നിദ്ധ്യത്തില്നടത്തിയ ചര്‍ച്ചയില്‍ ധാരണ
Keywords: Heavy fine if electric meter reading cannot be taken , Thiruvananthapuram, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.