House Collapsed | കനത്തമഴയില്‍ ചക്കരക്കല്ലില്‍ ഇരുനില വീട് തകര്‍ന്നു വീണു

 


ചക്കരക്കല്‍: (www.kvartha.com) കനത്തമഴയില്‍ ചക്കരക്കല്ലില്‍ ഇരുനില വീടുതകര്‍ന്നു. ചക്കരക്കല്‍ കമ്യൂണിറ്റി ഹാളിന് സമീപത്തെ കാണോത്ത് കുന്നുമ്പ്രത്തെ പ്രവീണ്‍ ഡ്രൈവറുടെ ഭാര്യ എ അജിതയുടെ വീടാണ് മഴയില്‍ തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ചെ ഒന്നരയോടെയായിരുന്നു അപകടം.

വന്‍ശബ്ദത്തോടെ ഇരുനിലവീടിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു വീഴുകയായിരുന്നു. അജിതയും കുടുംബവും തിങ്കളാഴ്ച രാത്രി സഹോദരന്റെ വീട്ടില്‍ താമസിച്ചതിനാല്‍ വന്‍ദുരന്തമൊഴിവായി. ചക്കരക്കല്‍ പൊലീസും റവന്യൂവകുപ്പും, പഞ്ചായത് അധികൃതരും അപകട സ്ഥലം സന്ദര്‍ശിച്ചു.

കണ്ണൂരില്‍ കനത്തമഴയില്‍ നിരവധി വീടുകളാണ് ഇതിനകം തകര്‍ന്നു വീണത്. മരങ്ങള്‍ മുറിഞ്ഞുവീണു നിരവധി വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. തലനാരിഴയ്ക്കാണ് പലപ്പോഴും വന്‍ദുരന്തങ്ങളൊഴിവാകുന്നത്. കനത്തമഴയില്‍ മരം കടപുഴകി വീണ് മട്ടന്നൂരിലും വീടുതകര്‍ന്നിട്ടുണ്ട്.

House Collapsed | കനത്തമഴയില്‍ ചക്കരക്കല്ലില്‍ ഇരുനില വീട് തകര്‍ന്നു വീണു

പട്ടാന്നൂര്‍ അഞ്ചാം പീടിയിലെ കയങ്ങോടത്തില്‍ വീട്ടില്‍ പി ഇ ഗോവിന്ദന്റെ വീടാണ് തകര്‍ന്നു വീണത്. വീടിനു തൊട്ടടുത്തുളള തേക്കുമരമാണ് നിലംപൊത്തിയത്. ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീഴുകയായിരുന്നുവെന്ന് വീട്ടുകാര്‍ അറിയിച്ചു.

Keywords:  Heavy rain: Two-storied house collapsed in Chakkarakkal, Kannur, News, Police, Panchayat, Ajitha, Revenue, Probe, Visit, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia