കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം: (www.kvartha.com 05.05.2014)  കേരളത്തില്‍ പ്രത്യേകിച്ചും തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശക്തമായ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ മലയോര ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 13 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ വിനോദ കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ യാത്ര നിരോധിച്ചിട്ടുണ്ട്.  കേരള തീരത്തു ശക്തമായ വടക്ക് പടിഞ്ഞാറന്‍ കാറ്റിന് സാധ്യതയുണ്ട്.
കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാനിടയുള്ളതിനാല്‍
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട. കന്യാകുമാരിക്ക് തെക്കുഭാഗത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് കനത്ത മഴയ്ക്ക് കാരണം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മംഗലാപുരത്ത് വീട്ടിനുള്ളില്‍ സ്‌ഫോടനം; അമ്മയും മകനും മരിച്ചു
Keywords:  Heavy rainfall warning for Kerala, Thiruvananthapuram, District Collector, Fishermen, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia