Helicopter | സംസ്ഥാന സര്‍കാരിന്റെ വാടക ഹെലികോപ്റ്ററിന് 50 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ്
Jan 11, 2024, 09:22 IST
തിരുവനന്തപുരം: (KVARTHA) കേരള സര്‍കാര്‍ വാടകക്കെടുത്തിരിക്കുന്ന ഹെലികോപ്റ്ററിന് ധനവകുപ്പ് പണം അനുവദിച്ചു. സംസ്ഥാന പൊലീസ് മേധാവിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്. ടഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 50 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. ഡെല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷന്‍ എന്ന കംപനിയില്‍ നിന്നാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തിരുന്നത്.
2020-ല്‍ കോവിഡ് പ്രതിസന്ധിക്കിടെയാണ് ആദ്യമായി സര്‍കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ അധിക ചെലവ് നടപടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ അവസാനിപ്പിച്ചിരുന്നു. ഇതിന് ശേഷം രണ്ടര വര്‍ഷം കഴിഞ്ഞ് 2023ലാണ് സര്‍കാര്‍ വീണ്ടും ഹെലികോപ്റ്റര്‍ വാടകക്കെത്തിച്ചത്.
പ്രതിമാസം കുറഞ്ഞത് 80 ലക്ഷം രൂപ നിരക്കിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത്. 25 മണിക്കൂര്‍ ഈ നിരക്കില്‍ പറക്കാം. അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ വീതം നല്‍കണം. പൈലറ്റ് ഉള്‍പെടെ 11 പേര്‍ക്ക് ഒരേ സമയം ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാം. മാവോയിസ്റ്റ് നിരീക്ഷണം, ദുരന്ത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് സര്‍കാര്‍ ഹെലികോപ്റ്റര്‍ വാടകക്കെത്തിച്ചത്.
Keywords: News, Kerala, Kerala-News, Business-News, Business-News, Thiruvananthapuram News, Finance Department, Sanctioned, Rs 50 Lakh, Helicopter, Hired, State Government, Thiruvananthapuram: Finance department sanctioned Rs 50 lakh for the helicopter hired by the state government.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.