Criticism | സുകുമാര്‍ അഴീക്കോട് പറഞ്ഞത് ശരിവെച്ച് ഹേമാ കമ്മിഷന്‍; വിഗ് വെച്ച് മലയാള സിനിമ ഭരിക്കുന്നത് കങ്കാളങ്ങളോ?

 
Malayalam cinema, Sukumar Azhikode, Hema Commission, Mohanlal, Mammootty, Dileep, WCC, Malayalam actors, cinema criticism, Malayalam controversy
Malayalam cinema, Sukumar Azhikode, Hema Commission, Mohanlal, Mammootty, Dileep, WCC, Malayalam actors, cinema criticism, Malayalam controversy

Photo: Arranged

അമ്മയില്‍ നിന്നും തിലകനെ പുറത്താക്കുകയും മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തപ്പോഴാണ് അഴീക്കോടിന്റെ വിമര്‍ശനം മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളിലേക്ക് തിരിഞ്ഞത്. 

കണ്ണൂര്‍: (KVARTHA) മലയാള സിനിമയുടെ രോഗം എന്തെന്ന് ഒരു പതിറ്റാണ്ട് മുന്‍പെ പ്രവചിച്ചയാളാണ് ഡോ. സുകുമാര്‍ അഴിക്കോട്. വിഗ് വെച്ച കങ്കാളങ്ങളെന്നാണ് അന്ന് അദ്ദേഹം സൂപ്പര്‍ സ്റ്റാറുകളെ വിശേഷിപ്പിച്ചിരുന്നത്. മാന്യതയുടെ മുഖം മൂടി അണിഞ്ഞ് ഇവര്‍ നടത്തുന്ന വൃത്തികേടുകള്‍ വിളിച്ചു പറയുമെന്ന അഴിക്കോടിന്റെ ഭീഷണിക്കു മുന്‍പില്‍ മുട്ടിടിക്കുകയും ഓടിയൊളിക്കുകയും ചെയ്തു ഇവരില്‍ പലരും. 

 

അമ്മയില്‍ നിന്നും തിലകനെ പുറത്താക്കുകയും മലയാളത്തിലെ മഹാനടന്‍മാരില്‍ ഒരാള്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ചെയ്തപ്പോഴാണ് അഴീക്കോടിന്റെ വിമര്‍ശനം മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളിലേക്ക് തിരിഞ്ഞത്. എന്നാല്‍ അഴിക്കോടിനെ വ്യക്തിപരമായി അവഹേളിച്ചു വായ അടപ്പിക്കാന്‍ അന്നത്തെ അമ്മ പ്രസിഡന്റായ ഇന്നസെന്റ് വില കുറഞ്ഞ ന്യായവാദങ്ങളുമായി രംഗത്തിറങ്ങിയെങ്കിലും അഴിക്കോട് മാഷുടെ മൂര്‍ച്ചയേറിയ വാക്കുകളാല്‍ മുറിവേറ്റു നിശബ്ദനാവുകയായിരുന്നു. 

 

ഒരമ്മാവന്‍ ഫലിതമായി ഡോ. സുകുമാര്‍ അഴിക്കോടിന്റെ വിമര്‍ശനങ്ങളെ ലഘുകരിച്ച മോഹന്‍ലാല്‍ താന്‍ അങ്ങേയ്ക്കു ഒരു ഇരയല്ലെന്നു ഓര്‍മ്മപ്പെടുത്തുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കാണിക്കുന്ന വൃത്തികേടുകള്‍ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞ സുകുമാര്‍ അഴിക്കോട് ആരെയും വെറുതെ വിട്ടില്ല. മമ്മൂട്ടി, ദിലീപ് എന്നിവരുള്‍പ്പെട്ട മുന്‍നിര നടന്‍മാരും അഴിക്കോട് മാഷിന്റെ വാക്കുകളുടെ ചൂടറിഞ്ഞു. 

ഒടുവില്‍ സിനിമാ മേഖലയിലെയും രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഇടപെട്ടതിനെ തുടര്‍ന്നാണ് സുകുമാര്‍ അഴിക്കോട് തന്റെ വിമര്‍ശനങ്ങളില്‍ നിന്നും പിന്നോട്ടു പോയത്. എന്നാല്‍ അന്നുയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ മലയാള സിനിമാ ലോകത്തിന്റെ വേരുകള്‍ ഇളക്കിയിരുന്നു. ഇതിന്റെ പിന്‍തുടര്‍ച്ചയായാണ് ഡബ്ല്യു.സി.സിയുടെ ഉദയവും പ്രതിരോധവുമുണ്ടായത്. ദിലീപ് നടിയെ ആക്രമിച്ച കേസില്‍ കുടുങ്ങിയതോടെയാണ് മലയാള സിനിമയിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ മുന്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റി രൂപീകരിച്ചത്.

#MalayalamCinema #HemaCommission #SukumarAzhikode #Mohanlal #Mammootty #Dileep
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia