കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന ആമിന(32) എന്ന യുവതിയാണ് നഗരത്തിലെ ഫാന്‍സി കടയില്‍ നിന്നും മൈലാഞ്ചി ട്യൂബ് വാങ്ങി പെരുന്നാളിന് കൈയ്യിലണിഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ കൈയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെടുകയും പിന്നീട് വ്രണംമാവുകയുമായിരുന്നു. യുവതി ആശുപത്രിയില്‍ ചെന്ന് ത്വക്ക് രോഗ വിദഗ്ധനെ കാണിക്കുകയും ചെയ്തു. കടകളില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന സിന്തറ്റിക്ക് മൈലാഞ്ചി ട്യൂബുകളില്‍ അടങ്ങിയിരിക്കുന്ന ശരീരത്തിന് ഹാനികരമാകുന്ന നിരവധി രാസപദാര്‍ത്ഥങ്ങളാണ് ഇത്തരം അലര്‍ജിയും ത്വക്ക് രോഗങ്ങളുമുണ്ടാക്കുന്നതെന്ന് ത്വക്ക് രോഗ വിദഗ്ധര്‍ പറയുന്നു.
സാധാരണ മൈലാഞ്ചി ചെടികള്‍ അരച്ചാണ് മുന്‍കാലങ്ങളില്‍ പെരുന്നാളിനും മറ്റും അണിയാന്‍ വീടുകളില്‍ മൈലാഞ്ചി കൂട്ടുകള്‍ തയ്യാറാക്കിയിരുന്നത്. എന്നാല്‍ അടുത്തകാലത്താണ് ഇത്തരം രാസ പദാര്‍ത്ഥങ്ങളടങ്ങിയ സിന്തറ്റിക്ക് മൈലാഞ്ചി ട്യൂബുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. മൈലാഞ്ചിയുടെ നിറങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനാണ് ശരീരത്തിന് ദോശകരമായ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതെന്ന് പറയുന്നു.
Keywords: Henna-tube, kasaragod, Kerala
കുട്ടികളുടെ ഫോട്ടോ ചേര്‍ക്കൂ, സ്വര്‍ണ്ണവും സമ്മാനങ്ങളും നേടൂ... മത്സരം പുരോഗമിക്കുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.