Aster MIMS Camp | ശരീരത്തില്‍ മുഴ കാണപ്പെടുകയും കിടക്കുമ്പോള്‍ ഉള്ളിലേക്ക് പോവുകയും ചെയ്യുന്നുണ്ടോ? സൗജന്യ ഹെര്‍ണിയ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റർ മിംസ്

 


റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് ഇളവ്  

കണ്ണൂര്‍: (KVARTHA) ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ ജെനറല്‍, ലാപറോസ്‌കോപിക് ആൻഡ് തൊറാകോസ്‌കോപിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഹെര്‍ണിയ പരിശോധന കാംപ് സംഘടിപ്പിക്കുന്നു. ശരീരത്തില്‍ മുഴ കാണപ്പെടുകയും കിടക്കുമ്പോള്‍ ഉള്ളിലേക്ക് പോവുകയും ചെയ്യുക, അമര്‍ത്തുമ്പോള്‍ മുഴ ഇല്ലാതായി പോകുന്നതായി അനുഭവപ്പെടുക, എഴുന്നേറ്റ് നില്‍ക്കുമ്പോഴും ചുമയ്ക്കുമ്പോഴും ഉദരഭാഗത്ത് വേദന അനുഭവപ്പെടുക, ഭാരം എടുക്കുമ്പോള്‍ വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും, നേരത്തെ ഹെര്‍ണിയ നിര്‍ണയിക്കപ്പെട്ടവര്‍ക്കും കാംപിൽ പങ്കെടുക്കാം.

Aster MIMS Camp | ശരീരത്തില്‍ മുഴ കാണപ്പെടുകയും കിടക്കുമ്പോള്‍ ഉള്ളിലേക്ക് പോവുകയും ചെയ്യുന്നുണ്ടോ? സൗജന്യ ഹെര്‍ണിയ പരിശോധന കാംപുമായി കണ്ണൂര്‍ ആസ്റ്റർ മിംസ്
 

ജനുവരി 15 മുതല്‍ 31 വരെ നടക്കുന്ന കാംപിൽ വിദഗ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന, ലാബ്, റേഡിയോളജി പരിശോധനകള്‍ക്ക് 20% ഇളവ് എന്നിവ ലഭ്യമാകും. ഡോ. ശ്രീനിവാസ് ഐ സി, ഡോ. ജിമ്മി ജോണ്‍, ഡോ. ദേവരാജ് ടി വി, ഡോ. ശ്യാം കൃഷ്ണന്‍, ഡോ. മിഥുന്‍ ബെഞ്ചമിന്‍, ഡോ. നിഥില കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ബുകിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും +916235 000570 എന്ന നമ്പറില്‍ വിളിക്കുക.

Keywords: Hernia Camp at Kannur Aster MIMS, Kannur, News, Health, Health and Fitness, Hernia Camp, Doctors, Treatment, Booking, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia