എല്ലാവരും കാണുന്നതിന് മുമ്പ് ഈ മുഖം കണ്ടത് ഞാനാണ്; രാഹുൽഗാന്ധിയെ ചേർത്ത് പിടിച്ച് ഈ ബത്തേരികാരി

 


കല്‍പ്പറ്റ: (www.kvartha.com 18.08.2021) 'എന്റെ മകനാണിത്. ഇവര്‍ ജനിച്ചത് എന്റെ കണ്‍മുന്നിലാണ്. എല്ലാവരും കാണുന്നതിന് മുമ്പ് ഈ മുഖം കണ്ടത് ഞാനാണ്' - ബത്തേരികാരിയായ രാജമ്മ രാഹുൽഗാന്ധിയേ ചേർത്ത് പിടിച്ചു പറഞ്ഞു. ഇതിനുള്ള കാരണം മറ്റൊന്നുമല്ല. രാഹുലിന്റെ ജനന സമയത്ത് ആശുപത്രിയില്‍ പരിചരിച്ച ഡെൽഹിയിലെ നഴ്‌സായിരുന്നു ബത്തേരി നായ്ക്കട്ടി സ്വദേശി രാജമ്മ.

വയനാട് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കാണാനും പരിചയം പുതുക്കാനും അവര്‍ ഏറെ നേരം കാത്തുനിന്നു. ഒടുവില്‍ രാഹുലിനെ കണ്ടപ്പോള്‍ ചേര്‍ത്തുപിടിച്ച് ഇത് തന്റെ മകനാണെന്ന് സന്തോഷത്തോടെ പറഞ്ഞു.

എല്ലാവരും കാണുന്നതിന് മുമ്പ് ഈ മുഖം കണ്ടത് ഞാനാണ്; രാഹുൽഗാന്ധിയെ ചേർത്ത് പിടിച്ച് ഈ ബത്തേരികാരി

രാജമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ രാഹുല്‍ഗാന്ധിയും മറന്നില്ല. അമ്മയോളം തന്നെ സ്നേഹിക്കുന്ന രാജമ്മയെ രാഹുലും ചേർത്ത് നിർത്തി. കൈയില്‍ സമ്മാനമായി കരുതിയ ചോക്ലേറ്റ് രാജമ്മ രാഹുല്‍ഗാന്ധിക്ക് നല്‍കി. അമ്മ സോണിയാഗാന്ധിയുടെയും സഹോദരി പ്രിയങ്കാ ഗാന്ധിയുടെയും വിശേഷങ്ങള്‍ തിരക്കി.

നെറുകയില്‍ ചുംബിച്ചാണ് അവര്‍ രാഹുലിനെ യാത്രയാക്കിയത്. ഡെൽഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ രാജമ്മ നഴ്‌സായി ജോലി ചെയ്യുമ്പോഴാണ് രാഹുല്‍ ജനിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച പുറത്തുവിട്ടത്. വിജയിച്ച ശേഷം രാഹുല്‍ ആദ്യമായി വയനാട്ടിലെത്തിയപ്പോഴും രാജമ്മയെ സന്ദര്‍ശിച്ചിരുന്നു.


Keywords:  News, Wayanad, Rahul Gandhi, Kerala, State, UDF, Rajamma, ‘He’s my son’, says nurse from Wayanad, hands over sweets to Rahul Gandhi.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia