സരിതയെ ഫോണില്‍ വിളിച്ചു, നേരില്‍ കണ്ടിട്ടില്ലെന്നു ഹൈബി; മൂന്ന് തവണ കണ്ടിട്ടുണ്ടെന്നു വിഷ്ണുനാഥ്
Jun 16, 2016, 11:18 IST
കൊച്ചി: (www.kvartha.com 16.06.2016) സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ നേരില്‍ കണ്ടിട്ടില്ലെന്നു ഹൈബി ഈഡന്‍ എംഎല്‍എ. സോളര്‍ പദ്ധതിയുടെ കാര്യത്തിനായി സരിതയെ മൂന്ന് തവണ കണ്ടിട്ടുണ്ടെന്നും ഒന്നിലധികംതവണ സംസാരിച്ചിട്ടുണ്ടെന്നും മുന്‍ എം എല്‍ എ പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി.
സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കുകയായിരുന്നു ഇരുവരും. 2011 ജൂണ്‍ 10ന് എറണാകുളത്തെ ടീം സോളാര്‍ കമ്പനി സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷച്ചടങ്ങില്‍ പങ്കെടുത്തെന്നും മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അവാര്‍ഡ് വിതരണം കഴിഞ്ഞശേഷം മടങ്ങിയെന്നും പിന്നീട് ഷാഫി പറമ്പില്‍ എംഎല്‍എ ശ്രദ്ധയില്‍പെടുത്തിയ പാലക്കാട് മണ്ഡലത്തിലെ ചിലര്‍ക്കു സോളാര്‍ പാനല്‍ നല്‍കാമെന്നു പറഞ്ഞു പണം കൈപ്പറ്റിയിട്ടും പാനല്‍ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്നു തട്ടിപ്പിനിരയായവര്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ടാണു സരിതയെ വിളിച്ചതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
ലക്ഷ്മി നായര്‍ എന്നാണ് അവര്‍ പരിചയപ്പെടുത്തിയത്. ഹൈബി ഈഡന്റെ 9447147091 എന്ന നമ്പറില്‍നിന്നു സരിതയുടെ 8606161700 എന്ന നമ്പറിലേക്കും തിരിച്ചും 51 വിളികളും ഹൈബിയുടെ നമ്പറില്‍നിന്നു സരിതയുടെ 9446735555 എന്ന നമ്പറിലേക്കും തിരിച്ചും 14 വിളികളും നടത്തിയിട്ടുണ്ടെന്ന് ഹൈബി സമ്മതിച്ചു.
ഷാഫിയുടെ മണ്ഡലത്തില്‍പ്പെട്ട ചിലര്‍ക്കു സോളാര്‍ പാനല്‍ നല്‍കാമെന്നു പറഞ്ഞു പണം കൈപ്പറ്റിയിട്ടും പാനല്‍ സ്ഥാപിക്കുകയോ പണം മടക്കിക്കൊടുക്കുകയോ ചെയ്തില്ലെന്നു തട്ടിപ്പിനിരയായവര്‍ പരാതിപ്പെട്ടിരുന്നു. ടീം സോളാര്‍ കമ്പനി തന്റെ മണ്ഡലത്തിലായതിനാല്‍ ഇതേക്കുറിച്ചന്വേഷിക്കാന്‍ ഷാഫി പറഞ്ഞതനുസരിച്ചു സരിതയെ വിളിച്ചു. ഇക്കാര്യത്തിനായി മാത്രമേ സരിതയുമായി സംസാരിച്ചിട്ടുള്ളൂ.
2012ല്‍ താന്‍ നയിച്ച കേരള യുവജനയാത്ര പാലക്കാട്ടെത്തിയപ്പോഴാണ് സരിതയെ ആദ്യമായി കണ്ടതെന്ന് പി.സി.വിഷ്ണുനാഥ് പറഞ്ഞു. സോളാര്‍ പദ്ധതിയെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവരോട് എംഎല്‍എ ഓഫിസിലെത്താന്‍ പറഞ്ഞു. എംഎല്‍എ ഓഫിസിലെത്തി അവര്‍ ജില്ലയിലെ ചില പ്രദേശങ്ങളില്‍ സോളാര്‍ വൈദ്യുതീകരണം നടത്തുന്ന കാര്യങ്ങള്‍ വിശദീകരിച്ചു. ഇത് സംബന്ധിച്ചുള്ള പദ്ധതി റിപ്പോര്‍ട്ടുമായി വരാന്‍ പറഞ്ഞതനുസരിച്ചു റിപ്പോര്‍ട്ട് തയാറാക്കി നല്‍കി.
എംഎല്‍എ ഫണ്ടില്‍നിന്നു തുക അനുവദിക്കുന്നതിനു മുന്നോടിയായി ഭരണാനുമതി നല്‍കാന്‍ 2012 ഓഗസ്റ്റില്‍ കലക്ടര്‍ക്കു ശുപാര്‍ശ കത്തു നല്‍കിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാകാത്തതിനാല്‍ ഭരണാനുമതി റദ്ദാക്കാനാവശ്യപ്പെട്ട് 2013 ഏപ്രിലില്‍ വീണ്ടും താന്‍ കലക്ടര്‍ക്കു കത്തുനല്‍കിയെന്നും വിഷ്ണുനാഥ് പറഞ്ഞു.

Keywords: Kochi, Ernakulam, Kerala, P.C Vishnunath MLA, Congress, UDF, Hybi Eden, PC Vishnunath, Saritha S Nair, Solar case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.