Free pass | കെ എസ് ആര്‍ ടി സിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈകോടതി; സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ ഉള്‍പെടെയുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും നിര്‍ദേശം
Oct 25, 2022, 15:44 IST
കൊച്ചി: (www.kvartha.com) കെ എസ് ആര്‍ ടി സിയില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും സൗജന്യ യാത്ര അനുവദിക്കുന്നതിനെതിരെ ഹൈകോടതി. സൗജന്യ യാത്രാ പാസ് വിദ്യാര്‍ഥികള്‍ ഉള്‍പെടെ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ എന്തിനാണ് ജനപ്രതിനിധികള്‍ക്ക് സൗജന്യ പാസ്. മുന്‍ എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കും കെ എസ് ആര്‍ ടി സിയില്‍ സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയും.
സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു. അംഗപരിമിതര്‍ ഉള്‍പെടെ സാമ്പത്തികമായി വളരെ താഴേതട്ടില്‍ നില്‍ക്കുന്നവര്‍ക്കായി പാസ് ചുരുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു ഉത്തരവായി പുറത്തുവരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Keywords: High Court against free pass for MPs and MLAs in KSRTC travels, Kochi, News, KSRTC, Travel, Criticism, High Court of Kerala, Students, Kerala.
സാധാരണക്കാര്‍ക്ക് ഇല്ലാത്ത സൗജന്യം എന്തിനാണ് ജനപ്രതിനിധികള്‍ക്കെന്നും കോടതി ചോദിച്ചു. ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പരിഗണിക്കുന്ന ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ചോദ്യം ഉണ്ടായത്.
സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യങ്ങള്‍ അനുവദിച്ച് എന്തിനാണ് വരുമാന നഷ്ടമുണ്ടാക്കുന്നതെന്നും കോടതി ചോദിച്ചു. അംഗപരിമിതര്‍ ഉള്‍പെടെ സാമ്പത്തികമായി വളരെ താഴേതട്ടില്‍ നില്‍ക്കുന്നവര്‍ക്കായി പാസ് ചുരുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇതൊരു ഉത്തരവായി പുറത്തുവരുമോ എന്നതാണ് ഇനി അറിയാനുള്ളത്.
Keywords: High Court against free pass for MPs and MLAs in KSRTC travels, Kochi, News, KSRTC, Travel, Criticism, High Court of Kerala, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.