തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം തള്ളി; ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈകോടതി
May 28, 2021, 14:56 IST
കൊച്ചി: (www.kvartha.com 28.05.2021) ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് കേരള ഹൈകോടതി നിര്‍ദേശിച്ചു. തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ലക്ഷദ്വീപില്‍ നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ രണ്ട് ഹര്‍ജികളിലാണ് വെള്ളിയാഴ്ച ഹൈകോടതിയുടെ ഇടപെടല്‍.
ഒരു ലക്ഷദ്വീപ് സ്വദേശിയും കോണ്‍ഗ്രസ് നേതാവ് കെ പി നൗഷാദ് അലിയുമാണ് ഹൈകോടതിയില്‍ ഹര്‍ജികള്‍ നല്‍കിയത്. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ലക്ഷദ്വീപ് ജനതയുടെ പിന്തുണയോ അവരുടെ സമ്മതമോ ഇല്ലാതെയാണ് അവരുടെ വ്യക്തിജീവിതത്തിലേക്കടക്കം കടന്നുകയറുന്ന രീതിയില്‍ ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു.
ലക്ഷദ്വീപില്‍ ഇപ്പോള്‍ നടത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാധാരണ ജനതയുടെ സൈ്വര്യ ജീവിതത്തിന് തടസം നില്‍ക്കുന്നതും പാരമ്പര്യമായി കിട്ടിയ അവകാശങ്ങളെ തച്ചുടയ്ക്കുന്നതാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ഹര്‍ജികളില്‍ പ്രതിപാദിക്കുന്നത്. ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിനാല്‍ തന്നെ കോടതി ഇടപെട്ട് ഈ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിഷയത്തില്‍ ഏത് സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സര്‍കാര്‍ പരിഷ്‌കാരം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് വ്യക്തമാക്കണമെന്നാണ് ഹൈകോടതി നിര്‍ദേശിച്ചിരിക്കുന്നത്. മറുപടി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
അതേസമയം തുടര്‍നടപടികള്‍ റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചിട്ടുമില്ല.
നേരത്തെ ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍മാരുടെ സ്ഥലംമാറ്റം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
Keywords: News, Kerala, State, Kochi, Lakshadweep, High Court of Kerala, Central Government, High court asked Central govt to state its position on administrative reforms in Lakshadweep
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.