പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി; ധൃതിയില്‍ പൊളിക്കേണ്ടെന്നും ഭാരപരിശോധന നടത്തി 3 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി
Nov 21, 2019, 12:27 IST
കൊച്ചി : (www.kvartha.com 21.11.2019) വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലാരിവട്ടം മേല്‍പ്പാലം പൊളിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് തിരിച്ചടി. പാലം പൊളിച്ചുപണിയും മുന്‍പ് ഭാരപരിശോധന നടത്തി സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മൂന്നുമാസത്തിനകം പരിശോധന നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഭാരപരിശോധനയുടെ ചെലവ് മുഴുവനും പാലം നിര്‍മിച്ച ആര് ഡി എസ് കമ്പനി വഹിക്കണമെന്നും പരിശോധന നടത്താന്‍ ഏത് കമ്പനി വേണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം ചെയ്ത് അഞ്ച് ഹര്‍ജികളാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.
അതേസമയം, ഭാര പരിശോധന പോലും നടത്താന്‍ കഴിയാത്ത വിധത്തില്‍ മേല്‍പ്പാലത്തില്‍ വിള്ളലുകളുണ്ടെന്നും പാലം പൊളിക്കാനുള്ള തീരുമാനത്തിലെത്തിയത് വിദഗ്ധ സംഘത്തിന്റെ പരിശോധനയിലാണെന്നും സര്‍ക്കാര്‍ വിശദീകരണം നല്‍കിയെങ്കിലും ഭാരപരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശമാണ് ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: High court asks government to conduct load test at Palarivattom flyover, Kochi, News, Trending, Report, High Court of Kerala, Probe, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.