കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപനശാലകൾക്കും ബാധകമാക്കണം; സർകാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി

 


കൊച്ചി: (www.kvartha.com 10.08.2021) മദ്യവിൽപന ശാലകളിലെ തിക്കിലും തിരക്കിലും വീണ്ടും ആശങ്ക പ്രകടിപ്പിച്ച് കേരള ഹൈകോടതി. സംസ്ഥാന സർകാരിന്റെ പുതുക്കിയ കോവിഡ് മാർഗ നിദേശങ്ങൾ എന്തുകൊണ്ട് മദ്യവിൽപനശാലകൾക്ക് ബാധകമാവുന്നില്ലെന്ന് കോടതി ചോദിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ചോദ്യം ഉന്നയിച്ചത്.

കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപനശാലകൾക്കും ബാധകമാക്കണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നൽകാൻ സംസ്ഥാന സർകാരിന് ഹൈകോടതി നിർദേശം നൽകി.

സംസ്ഥാനത്തെ മദ്യശാലകൾക്ക് മുന്നിൽ ഇപ്പോഴും വലിയ തിരക്കാണെന്നും പൊലീസ് ബാരികേഡ് വച്ച് അടിച്ചൊതുക്കിയാണ് തിരക്ക് നിയന്ത്രിക്കുന്നതെന്നും ഇത് താൻ നേരിട്ട് കണ്ട സംഭവമാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കടകളിൽ പോകുന്നവർ വാക്സീൻ സ്വീകരിക്കണം എന്ന വ്യവസ്ഥ മദ്യവിൽപനശാലകൾക്കും ബാധകമാക്കണം; സർകാറിനെ രൂക്ഷമായി വിമർശിച്ച് ഹൈകോടതി

മദ്യം വാങ്ങാൻ എത്തുന്നവരെ കന്നുകാലികളെ പോലെയല്ല കാണേണ്ടത്. ആർടിപിസിആർ സെര്‍ടിഫികറ്റോ, ആദ്യ ഡോസ് വാക്സീന്‍ എടുത്ത രേഖയോ ബെവ്കോ ഔട് ലെറ്റുകള്‍ക്കും ബാധകമാക്കണം. വാക്സീൻ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് തീരുമാനിക്കണം. വാക്സീനേഷന്‍ പരമാവധി ആളുകളിലേക്ക് എത്താന്‍ ഇത് ഉപകരിക്കും. മദ്യം വാങ്ങേണ്ടതിനാല്‍ കൂടുതല്‍ ആളുകള്‍ വാക്സീന്‍ എടുക്കും. ഈ വിഷയത്തില്‍ സംസ്ഥാന സർകാർ ബുധനാഴ്ച മറുപടി നൽകണം. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

സർകാർ പുതുക്കി പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ മദ്യശാലകളിൽ പോകുന്നവർക്ക് ആർടിപിസിആർ ടെസ്റ്റും വാക്സീനും നിർബന്ധമാക്കിയിരുന്നില്ല. ഹൈകോടതി നേരത്തെ പരിഗണിക്കുന്ന ഈ കേസ് വാദത്തിനെത്തിയപ്പോഴാണ് ഈ കാര്യം കോടതി തന്നെ ഉന്നയിച്ചത്.

Keywords:  News, Kerala, State, High Court of Kerala, High Court, Government, Liquor, Criticism, liquor outlets, Congestion, High court blamed the Kerala government for congestion in liquor outlets.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia