'ഓഫീസിനു നേരെയുണ്ടായിരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെ'

 


കൊച്ചി: മുഖ്യമന്ത്രിക്കു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിനു നേരെ ഉണ്ടായിരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും  ജനങ്ങളോട് മറുപടി പറയേണ്ടത് അദ്ദേഹം തന്നെയാണെന്ന് ഹൈക്കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങള്‍ പ്രതികളായിട്ടുള്ള കളമശേരി, കടകംപള്ളി ഭൂമിയിടപാട് കേസില്‍ അന്വേഷണം സി.ബി.ഐ ക്ക് വിട്ടു കൊണ്ടുള്ള ഉത്തരവിടുന്നതിനിടയിലാണ് കോടതി ഈ പരാമര്‍ശം നടത്തിയത്.മുഖ്യമന്ത്രിക്കു നേരെ രൂക്ഷ വിമര്‍ശനവും ഗുരുതരമായിട്ടുള്ള പരാമശങ്ങളുമാണ് ഹൈക്കോടതി നടത്തിയത്. ജസ്റ്റിസ് ഹാരൂണ്‍ അല്‍റഷീദ് ആണ് വിമര്‍ശനം ഉന്നയിച്ചത്.

സോളാര്‍ തട്ടിപ്പ്, ഭൂമി തട്ടിപ്പ്  എന്നീ കേസുകള്‍ മുഖ്യമന്ത്രിയുടെ  ഓഫീസിനു മേല്‍ കളങ്കം ഉണ്ടാക്കുകയും ചെയ്തു. ജനനായകന്റെ ഓഫീസിനു നേരെയുണ്ടാകുന്ന ഇത്തരം ആരോപണങ്ങള്‍ ജനങ്ങള്‍ വളരെ ആശങ്കയോടെയാണ് കാണുന്നത്.

 മുഖ്യമന്ത്രിയുടെ ഓഫീസില്‍  ക്രിമിനലുകള്‍ വിലസുകയാണ്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഓഫീസിലെ പേഴ്‌സണല്‍ സ്റ്റാഫുകളെ പുറത്താക്കേണ്ട സാഹചര്യം വരെയുണ്ടായി. ഇതെല്ലാം വളരെ ഗൗരവമായി തന്നെ നോക്കേണ്ട കാര്യങ്ങളാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

'ഓഫീസിനു നേരെയുണ്ടായിരിക്കുന്ന എല്ലാ ആരോപണങ്ങള്‍ക്കും ജനങ്ങളോട് മറുപടി പറയേണ്ടത് മുഖ്യമന്ത്രി തന്നെ'എന്തും ചെയ്യാന്‍ തയ്യാറാകുന്ന ആളുകളാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഉള്ളതെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. ഭൂമാഫിയയുടെ ഗ്യാങ് ലീഡര്‍ എന്ന് കോടതി വിശേഷിപ്പിച്ച സലീംരാജിനെ പോലെയുള്ളവരെ സ്റ്റാഫംഗമായി നിയമിച്ചതു തന്നെ ഗുരുതരമായ വീഴ്ചയാണ്.

പേഴ്‌സണല്‍ സ്റ്റാഫുകളെ തെരഞ്ഞെടുക്കുമ്പോള്‍ മുഖ്യമന്ത്രിയോ അവരെ നിയമിച്ചവരോ വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നെങ്കില്‍ ഇത്തരം  വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ല.

അതുകൊണ്ട്  മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനു
തന്നെയാണ്. ഭരണത്തെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാതരത്തിലും ജനങ്ങള്‍ക്ക് മാതൃകയാവുകയാണ് വേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
സീരിയല്‍ നടിക്കൊപ്പം നഗ്നചിത്രമെടുത്ത കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

Keywords:  Kochi, Allegation, Chief Minister, High Court of Kerala, Criticism, Land Issue, Criminal Case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia