High court | ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി; സുരക്ഷയ്ക്കായി എന്ത് നടപടി സ്വീകരിച്ചെന്ന് ചോദ്യം; ഈ വര്‍ഷം രെജിസ്റ്റര്‍ ചെയ്തത് 137 കേസുകള്‍
Dec 1, 2022, 17:59 IST
കൊച്ചി: (www.kvartha.com) ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സംഭവം വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈകോടതി. സുരക്ഷയ്ക്കായി എന്തു നടപടി സ്വീകരിച്ചെന്നും കോടതി സര്‍കാരിനോട് ചോദിച്ചു. 'സര്‍കാര്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പറഞ്ഞ കോടതി ആശുപത്രികളില്‍ പൊലീസ് എയ്ഡ് പോസ്റ്റുകളില്ലേ എന്നും ചോദിച്ചു. ഈ വര്‍ഷം 137 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും മാസത്തില്‍ പത്തു സംഭവങ്ങള്‍ വീതമാണ് ഉണ്ടാകുന്നത് എന്നും കോടതി നിരീക്ഷിച്ചു.
തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ന്യൂറോ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന ഭാര്യ മരിച്ചതിനെ തുടര്‍ന്നു ഭര്‍ത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തിയ സംഭവത്തിലും കേസ് എടുത്തിരുന്നു. ഡോക്ടര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മരിച്ച യുവതിയുടെ ഭര്‍ത്താവ് കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡോക്ടറെ മര്‍ദിച്ചെന്ന കുറ്റത്തിനു പുറമേ ആശുപത്രി സംരക്ഷണ നിയമം ലംഘിച്ചു, ഡ്യൂടി തടസ്സപ്പെടുത്തി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Keywords: High court on Doctor attacked in Thiruvananthapuram medical college, Kochi, News, Doctor, Court, Protection, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.