Court Intervention | നിര്‍ണായക ഇടപെടലുമായി ഹൈകോടതി; വയനാട് ഉരുള്‍പൊട്ടലില്‍ സ്വമേധയാ കേസെടുക്കാന്‍ നിര്‍ദേശം

 
High Court Orders Suo Moto Case on Wayanad Landslide, Wayanad landslide, Kerala High Court.
High Court Orders Suo Moto Case on Wayanad Landslide, Wayanad landslide, Kerala High Court.

Photo Credit: X/Bar and Bench

ഹൈകോടതി വയനാട് ഉരുള്‍പൊട്ടലില്‍ ഇടപെട്ടു, ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ പരിശോധിക്കും, ദുരന്തനിധി ശേഖരണം നിയന്ത്രിക്കണമെന്ന ആവശ്യം

കൊച്ചി: (KVARTHA) വയനാട് (Wayanad) ഉരുള്‍പൊട്ടല്‍ (Landslide) ദുരന്തത്തില്‍ (Disaster) നിര്‍ണായക ഇടപെടലുമായി ഹൈകോടതി (Kerala High Court). സ്വമേധയാ കേസെടുക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി. മാധ്യമ വാര്‍ത്തകളുടെ (Media News) അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. 

ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി. കേസ് നാളെ രാവിലെ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിഗണന വിഷയങ്ങളിലുണ്ട്. 

അതിനിടെ, വയനാട് ദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടയില്‍ പൊതു താല്‍പര്യഹര്‍ജിയുമായി കാസര്‍കോട് സ്വദേശിയും ചലച്ചിത്ര നടനുമായ അഡ്വ. സി ഷുക്കൂര്‍ രംഗത്തെത്തി.  സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള പണസമാഹരണം തടയണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

നിരവധി സംഘടനകള്‍ അവരുടെ അക്കൗണ്ട് ശരിയായ വിധത്തില്‍ വിനിയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സംവിധാനമില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ മോണിട്ടറിങ് സംവിധാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.#WayanadLandslide #KeralaHighCourt #GadgilReport #KasturiranganReport #KeralaDisaster #NaturalDisaster

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia