ലോക്ക് ഡൗണ്‍ സമയത്ത് പൂച്ചകള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ അനുമതി നല്‍കി ഹൈക്കോടതി
Apr 7, 2020, 16:26 IST
കൊച്ചി: (www.kvartha.com 07.04.2020) ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ അവകാശങ്ങള്‍കൂടി സംരക്ഷിക്കപ്പെടണമെന്ന ആവശ്യം ശരിവെച്ച് കേരള ഹൈക്കോടതി. തന്റെ പൂച്ചകള്‍ക്ക് ബിസ്‌ക്കറ്റ് വാങ്ങാന്‍ അനുമതി നിഷേധിച്ച പൊലീസ് നടപടിയ്ക്കെതിരെ എറണാകുളം മരട് സ്വദേശി എന്‍ പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
മരടില്‍ താമസിക്കുന്ന പ്രകാശ് കടവന്ത്രയില്‍ ആശുപത്രിയില്‍ നിന്ന് പൂച്ചകള്‍ക്കുള്ള ബിസ്‌ക്കറ്റ് വാങ്ങാന്‍ പൊലീസിനോട് അനുമതി തേടിയിരുന്നു. എന്നാല്‍, പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെയാണ് പ്രകാശ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
സസ്യാഹാരം മാത്രം കഴിക്കുന്ന ആളായതിനാല്‍ വീട്ടില്‍ മാംസാഹാരം പാകം ചെയ്യാറില്ല. അതുകൊണ്ടു തന്നെ പൂച്ചകള്‍ക്ക് പ്രത്യേക ബിസ്‌കറ്റാണ് നല്‍കിവരുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ ബിസ്‌ക്കറ്റ് കിട്ടിയില്ല. മൃഗങ്ങള്‍ക്കുള്ള ഭക്ഷണവും കേന്ദ്രസര്‍ക്കാര്‍ അവശ്യ സേവനങ്ങളില്‍ പെടുത്തിയിട്ടുണ്ടെന്നും പ്രകാശ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പ്രകാശിന്റെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി പൂച്ചകള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനായി പുറത്തുപോകാന്‍ അനുവദിക്കണമെന്ന് ഉത്തരവിട്ടു. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്നും അവയും സമൂഹത്തിന്റെ ഭാഗമാണെന്ന് മറക്കരുതെന്നും നിരീക്ഷിച്ച കോടതി വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാത്തതാണ് കുറ്റകരമെന്നും വ്യക്തമാക്കി.
Keywords: High Court permits cats to buy biscuits during lockdown, Kochi, News, Lockdown, Protection, Food, High Court of Kerala, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.