High Court | 'ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി'; അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രെജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കി ഹൈകോടതി

 


കൊച്ചി: (www.kvartha.com) ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രെജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് ഹൈകോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കേസ് അന്വേഷിച്ച കേരള പൊലീസ് സൈബി ജോസിനെതിരെ തെളിവില്ലെന്ന് കാട്ടി റിപോര്‍ടും നല്‍കിയിരുന്നു.

2013ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കോതമംഗലം സ്വദേശിയാണ് സൈബി ജോസ് കിടങ്ങൂരിനെതിരെ ചേരാനല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി പരാതിക്കാരനും ഭാര്യയും തമ്മിലുള്ള കേസില്‍ നിന്ന് പിന്‍മാറാന്‍ അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.

High Court | 'ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി'; അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെതിരെ രെജിസ്റ്റര്‍ ചെയ്ത വഞ്ചനാക്കേസ് റദ്ദാക്കി ഹൈകോടതി

പരാതിക്കാരന്റെ ഭാര്യയുടെ അഭിഭാഷകനായിരുന്നു സൈബി ജോസ്. പരാതിക്കാരനും ഭാര്യയും തമ്മില്‍ കുടുംബ പ്രശ്‌നമുണ്ടായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ച് ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും നിയമനടപടിയുമായി മുന്നോട്ടു പോകുകയും ചെയ്തു. വിഷയത്തില്‍ ഇടപെട്ട സൈബി ജോസ് ഭാര്യയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കോതമംഗലം സ്വദേശിയുടെ പരാതി.

Keywords:  High Court quashed fraud case registered against Adv. Saiby Jose Kidangoor, Kochi, News, High Court, Fraud Case, Adv. Saiby Jose Kidangoor, Police, Complaint, Judge, Bribe Case, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia