മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Oct 11, 2013, 09:41 IST
കൊച്ചി: സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഈ കേസില്‍ അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം അന്വേഷണ സംഘത്തിനുണ്ട്.
അതില്‍ കോടതിക്കെന്നല്ല ആര്‍ക്കും ഇടപെടാനാന്‍ പറ്റില്ലെന്ന് കോടതി പറഞ്ഞു. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി നല്‍കിയത്.
മുഖ്യമന്ത്രി സോളാര്‍ പാനല്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനെ പ്രോത്സാഹിപ്പിച്ചതായി കരുതാനാകില്ല. കേസിലെ ഹര്‍ജിക്കാര്‍ക്ക് അന്വേഷണ സംഘത്തെക്കുറിച്ച് പരാതിയില്ലെന്നും കോടതി നിരീക്ഷിച്ചു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്തതായി അഡ്വ. ജനറല്‍ ദണ്ഡപാണി കോടതിയില്‍ വെളിപ്പെടുത്തിയത് ഈ കേസ് പരിഗണിക്കുമ്പോഴായിരുന്നു.
ഒരാഴ്ച മുന്‍പ് ക്ലിഫ് ഹൗസില്‍ വെച്ചാണ് മുഖ്യമന്ത്രിയെ ചോദ്യംചെയ്തതെന്നാണ് എജി കോടതിയില്‍ വെളിപ്പെടുത്തിയത്. അന്വേഷണ സംഘ തലവന്‍ എഡിജിപി ഹേചന്ദ്രന്, ചെങ്ങന്നൂര്‍ ഡിവൈഎസ്പി എന്നിവരാണ് മുഖ്യമന്ത്രിയെ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിക്ക് ചോദ്യാവലി നല്‍കിയശേഷം അന്വേഷണ സംഘം ഉത്തരം എഴുതി വാങ്ങുകയാണ് ചെയ്തതെന്നാണ് എജി കോടതിയില്‍ വെളിപ്പെടുത്തിയത്.
ശ്രീധരന് നായര്‍ സരിതക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി അവകാശപ്പെടുന്ന 2012 ജൂലൈ 9 ലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും കോടതിയില്‍ എജി വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന ഹാര്‍ഡ് ഡിസ്കും വെബ് ക്യാമറയും പിടിച്ചെടുത്ത് ഓഗസ്റ്റ് 29 ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും എജി വെളിപ്പെടുത്തിയിരുന്നു.
ഹാര്‍ഡ് ഡിസ്ക് പരിശോധനയ്ക്കായി ഫോറന്‍സിക് ഫയല്‍ ലബോറട്ടറിയിലാണ് അയച്ചത്. എന്നാല്‍ ശ്രീധരന്‍നായര്‍ ആരോപിക്കപ്പെടുന്നതുപോലെ സരിത അദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രിയെ കണ്ട ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഉണ്ടെന്നുള്ള മറുപടിയാണ് എജി നല്‍കിയത്.
ഇത് വീണ്ടെടുക്കാനാകുമോ എന്ന ചോദ്യത്തിന് പരിശോധനയ്ക്ക് ശേഷമേ
അറിയാന്‍ കഴിയൂ എന്നും എജി പറഞ്ഞു. അതേസമയം കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തിയിരിക്കയാണെന്നും ഉടന്‍ റിപോര്‍ട്ട് കോടതിക്ക് നല്കാന് കഴിയുമെന്നുമാണ് എജി കോടതിയെ അറിയിച്ചത്. ഈ പശ്ചാത്തലത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.
Also Read:
മുസ്ലിം ലീഗ് കാസര്‍കോട് ലോക്സഭാ മണ്ഡലം: തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവല്കരിച്ചു
Keywords: Chief Minister, Oommen Chandy, High Court of Kerala, Office, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.