ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈകോടതി ഇടക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തു

 


കൊച്ചി: (www.kvartha.com 11.08.2021) സ്വര്‍ണ കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈകോടതി ഇടക്കാലത്തേയ്ക്കു സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട ഇഡിയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. ഇതേ വിഷയത്തില്‍ സര്‍കാരിന് ഹൈകോടതിയില്‍ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്.

ഇഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം ഹൈകോടതി ഇടക്കാലത്തേയ്ക്ക് സ്റ്റേ ചെയ്തു

നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ കടത്ത് കേസ് പ്രതി സ്വപ്നയെ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇഡിയുടെ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസില്‍ ചീഫ് സെക്രടെറി ഉള്‍പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോടിസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ കമിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമിഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമിഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇഡി ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമിഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍കാര്‍ വാദം. ഇതുതള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

Keywords:  High Court stay on Judicial Enquiry against Enforcement directorate in Gold Smuggling case, Kochi, News, Politics, High Court of Kerala, Probe, Crime Branch, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia