Sabarimala | അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം: ശബരിമലയിലെ തിരക്ക് കുറയ്ക്കാന്‍ പരിഹാരവുമായി ഹൈകോടതി
Dec 10, 2022, 14:21 IST
കൊച്ചി: (www.kvartha.com) മണ്ഡല മകര വിളക്കിന്റെ ഭാഗമായി ശബരിമലയില്‍ അനിയന്ത്രിതമായ തിരക്കാണ് വരും ദിവസങ്ങളില്‍ അനുഭവപ്പെടുക. തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഹൈകോടതി.
തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 75,000-ത്തിന് മുകളില്‍ തീര്‍ഥാടകര്‍ എത്തുന്ന ദിവസം അഷ്ടാഭിഷേകം നിയന്ത്രിക്കാന്‍ നടപടി വേണം.
തിരക്ക് നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുകയാണെങ്കില്‍ അത് പബ്ലിക് അനൗണ്‍സ്‌മെന്റ് സംവിധാനം വഴി തീര്‍ഥാടകരെ അറിയിക്കണമെന്നും ഹൈകോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിന് ആവശ്യമായ ബസുകള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ ഇക്കാര്യം ഉറപ്പാക്കണമെന്നും ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: High Court with instructions to control crowd at Sabarimala, Kochi, News, Sabarimala Temple, Sabarimala, High Court of Kerala, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.