മുല്ലപ്പെരിയാര്‍: കേരളത്തിന് തിരിച്ചടി; ജലനിരപ്പ് 136 ആക്കില്ലെന്ന മേല്‍നോട്ട സമിതി
Nov 3, 2014, 16:12 IST
ഇടുക്കി: (www.kvartha.com 03.11.2014) 138 അടിയിലേക്ക ഉയരുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അപകടകരമായ ജലനിരപ്പ് 136 ല്‍ നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തളളി. 120 വര്‍ഷം പഴക്കമുളള ഡാമിന്റെ ഒരു ഷട്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മറ്റു ഷട്ടര്‍ തുറന്ന് കൂടുതല്‍ ജലം ഒഴുക്കി ജലനിരപ്പ് അപകടനിലയില്‍ നിന്നും താഴ്ത്തണമെന്നാണ് ഇന്നലെ ഡാം പരിശോധനക്ക് ശേഷം നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടത്.
ഷട്ടറിന്റെ പ്രവര്‍ത്തന തടസം നീക്കുംവരെ ജലനിരപ്പ് 136 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജലകമ്മീഷന് അംഗീകരിച്ചിരുന്നതായി സമിതിയിലെ കേരള പ്രതിനിധി വി.ജെ കുര്യന് വാദിച്ചെങ്കിലും സമിതി അധ്യക്ഷന്‍ കൂടിയായ കേന്ദ്ര ജലകമ്മീഷന് ചീഫ് എഞ്ചിനിയര്‍ എല്‍.ആര്.വി നാഥന് ഇത് നിരാകരിക്കുകയായിരുന്നു.
ഡാമിലെ ജലനിരപ്പ് 137.7 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പെരിയാര്‍ തീരത്തെ ഒരു ലക്ഷത്തോളം പേര് ഭീതിയുടെ നിഴലിലായി. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതിയില്‍ നിന്നും നീതി കിട്ടാതെ വന്ന സാഹചര്യത്തില്‍ വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം.
ഡാമിലെ സീപേജ് ജലത്തിന്റെ അളവ് കഴിഞ്ഞ സെപ്റ്റംബര്‍ 15ലെ 22 ലിറ്ററില്‍ നിന്നും 112 ലിറ്ററായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിന്റെ സുരക്ഷ പരിഗണിച്ച് വെളളം പുറത്തേക്ക് ഒഴുക്കി കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ തമിഴ്നാട്ടിലേക്ക് കൂടുതല്‍ വെളളം കൊണ്ടുപോകണമെന്ന കേരളത്തിന്റെ നിര്‍ദേശവും പരിഗണിക്കപ്പെട്ടില്ല.
ഇപ്പോള്‍ സെക്കന്റില്‍ 750 ഘനയടി വെളളമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. കടുത്ത ജലക്ഷാമം നേരിടുകയാണെന്ന തമിഴ്നാടിന്റെ വാദത്തില്‍ കഴമ്പുണ്ടെങ്കില്‍ മുല്ലപ്പെരിയാര്‍ ജലം ശേഖരിക്കുന്ന, ഇപ്പോള്‍ 45 ശതമാനം മാത്രം വെളളമുളള അവിടത്തെ വൈഗ ഡാമിലേക്ക് കൂടുതല്‍ ജലം കൊണ്ടുപോകുകയാണ് വേണ്ടതെന്ന് വി.ജെ കുര്യന് യോഗത്തില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലെത്തിയാല്‍ മാത്രമേ സ്പില്‍വേ ഗേറ്റ തുറക്കൂ എന്ന വാശിയിലാണ് തമിഴ്നാട്. കേടുവന്ന 13ാം നമ്പര്‍ ഷട്ടര്‍ ഉടന്‍ നന്നാക്കുമെന്ന് കേന്ദ്ര ജലകമ്മീഷനെ അറിയിച്ചതായി ചെയര്മാന് നാഥന് യോഗത്തെ അറിയിച്ചു. ഉന്നതാധികാര സമതി രണ്ടാഴ്ചക്കകം വീണ്ടും യോഗം ചേരും.
യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട വി.ജെ കുര്യന് ചെയര്മാന് നാഥനെതിരെ രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. കേരളത്തോട് സമിതി അധ്യക്ഷന്‍ വിവേചനപരമായി പെരുമാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമിതി അംഗം തമിഴ്നാട് പൊതുമരാമത്ത പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. സായികുമാറും സംഘത്തിലുണ്ടായിരുന്നു.

Keywords : Mullaperiyar Dam, Kerala, Tamilnadu, Visit, Water Level.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.