Booked | ഹൈറിച് നിക്ഷേപ തട്ടിപ്പ്: കണ്ണൂരില്‍ 39 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
May 3, 2024, 21:37 IST
കണ്ണൂര്‍: (KVARTHA) ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടായ ഹൈറിചിന്റെ മണി ചെയിന്‍ തട്ടിപ്പിലൂടെ കബളിപ്പിക്കപ്പെട്ടവരില്‍ നിന്നും കോടികള്‍ കമീഷന്‍ കൈപ്പറ്റിയ ഇടനിലക്കാരായ 39 പേര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
മുന്‍ ജില്ലാ പൊലീസ് മേധാവിയും കോഴിക്കോട് വടകര അറക്കിലാട് സ്വദേശിയുമായ പിഎ വത്സന്‍ നല്‍കിയ പരാതിയിലാണ് പ്രൈസ് ചിറ്റ് സ് ആന്‍ഡ് മണി സര്‍കുലേഷന്‍ സ്‌കീം ആക്ട് പ്രകാരവും ബാനിംഗ് ആക്ട് പ്രകാരവും കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
റോയല്‍ ഗ്രാന്റ് ഡിജിറ്റല്‍, ഫിജീഷ്, റോയല്‍ ഗ്രാന്റ്, ടിജെ ജിനില്‍, കെകെ രമേഷ്, ഹൈറിച് ശ്രീജിത് അസോസിയേറ്റ് സ്, ഹൈ ഫ് ളയേഴ്സ്, കെപി ശ്രീഹരി, പി രഞ്ജിത് തുടങ്ങിയ 39 ഇടനിലക്കാര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഹൈറിച് ഓണ്‍ലൈന്‍ ഷോപി പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിയുടെ പ്രൊമോടര്‍മാരായ പ്രതികള്‍ മണി ചെയിന്‍ മാതൃകയിലുള്ള വിവിധ വ്യാപാരങ്ങളുടെ മറവില്‍ നേരിട്ടും ഓണ്‍ലൈനായും ആളുകളെ ചേര്‍ത്ത് കോടികള്‍ കമീഷന്‍ പറ്റുന്നതായും നിയമപരമായ അനുമതിയില്ലാതെ ആളുകളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും അന്വേഷണത്തിലൂടെ മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ പരാതിക്കാരന്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
Keywords: High rich investment fraud: Police registered case against 39 people in Kannur, Kannur, News, High Rich, Investment, Fraud Case, Police, Complaint, Commission, Money Chain, Accused, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.