ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വിജയ ശതമാനം കുറഞ്ഞു; 79.39 ശതമാനം
May 13, 2014, 13:07 IST
തിരുവനന്തപുരം: (www.kvartha.com 13.05.2014) സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് പ്രഖ്യാപിച്ചു. ഇത്തവണ 79.39 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ് വിജയ ശതമാനമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 81.34 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയം കൈവരിച്ചിരുന്നു.
എറണാകുളത്താണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലും. 6783 പേര്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചത് തിരുവനന്തപുരം പട്ടം സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. 91.61 ശതമാനമാണ് ഇവിടെ വിജയം.
40 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 78.77 ശതമാനവും, എയ്ഡഡ് സ്‌കൂളുകളില്‍ 82 ശതമാനവും, അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ 75 ശതമാനവുമാണ് വിജയം. സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 20 ആണ്.
Also Read:
ബി.ജെ.പി മുന്‍ സംസ്ഥാന ട്രഷറര്‍ കൃഷ്ണാനന്തപൈ അന്തരിച്ചു
Keywords: Result, Kerala, Plus Two, Higher Secondary, Examination, School, Percentage, A Plus, Government School,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.