AN Shamsheer | കേന്ദ്രസര്‍കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഫെഡറിലിസത്തിനെതിരെയുള്ള കടന്നുകയറ്റമെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍
Nov 13, 2022, 20:28 IST
കണ്ണൂര്‍: (www.kvartha.com) കേന്ദ്ര സര്‍കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് ഫെഡറലിസത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്ന് സ്പീകര്‍ എഎന്‍ ശംസീര്‍ പറഞ്ഞു. ഓള് ഇൻഡ്യ ലോയേഴ്സ് യൂനിയന്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'ഇൻഡ്യൻ ഭരണഘടനയും ഫെഡറലിസവും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഡ്യയില്‍ 24 പ്രാദേശികഭാഷകളുണ്ട്. ഇവയെ പരിഗണിക്കാതെ ഹിന്ദി തന്നെ പഠിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. ജി എസ് ടിയുടെ കാര്യവും ഇതിനു സമാനമാണ്. ഇൻഡ്യൻ യൂനിയനാണ് നമ്മുടെ രാജ്യം. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് അവരുടെതായ അവകാശങ്ങളുമുണ്ട്. ഇതുമാനിക്കാന് കേന്ദ്രസര്‍കാര്‍ തയ്യാറാകണം.
ഫെഡറലിസം ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് രാജ്യം കടന്നുപോയി കൊണ്ടിരിക്കുന്നത്. എല്ലാ പൗരന്മാരെയും ഭരണഘടന അറിവ് നല്‍കുകയാണ് നിയമസഭയുടെ ലക്ഷ്യം. ഇത് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കും. മാത്രമല്ല ഭരണഘടനയുടെ മലയാളം പരിഭാഷ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഫെഡലിസത്തിന്റെ മുകളില്‍ പല തരത്തിലുള്ള കൈകടത്തലുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴുള്ള എല്ലാ പ്രശ്നത്തിനും പരിഹാരം കാണുമെന്നാണ് എന്റെ ശുഭാപ്തി വിശ്വാസം.
356 വകുപ്പ് നരേന്ദ്ര മോദി സര്‍കാരിന്റെ കാലത്ത് ദുരുപയോഗം ചെയ്യപ്പെടുന്നു. പാര്‍ലമെന്റില്‍ ഒരു ചര്ചയുമില്ലാതെ പപ്പടം ചുടുന്നതു പോലെ നിയമം പാസാക്കുകയാണ്. എക്സിക്യൂടീവ് ഓര്ഡറിലൂടെയല്ല, നിയമ നിര്‍മാണ സഭകളിലൂടെയാണ് ജനം തീരുമാനം അറിയേണ്ടത്. ജി എസ് ടി ഉള്‍പെടെയുള്ള നിയമം ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. ഹിന്ദി അടിച്ചേല്പിക്കാന് ശ്രമിക്കുന്നത് ഫെഡറലിസത്തിനു നേരേയുള്ള കടന്നുകയറ്റമാണ്. അഭിഭാഷകര്‍ ഇൻഡ്യന്‍ ഭരണഘടന പൊതു സമൂഹത്തെ പഠിപ്പിക്കുന്ന അധ്യാപകരായി രംഗത്തിറങ്ങണം. സാക്ഷരാതാ പ്രവര്‍ത്തനം പോലെ ഭരണഘടന പൊതുസമൂഹത്തെ പഠിപ്പിക്കണ്ട ഘട്ടം അതിക്രമിച്ചിരുക്കുന്നുവെന്നും സ്പീകര്‍ പറഞ്ഞു.
കടന്നപള്ളി രാമചന്ദ്രന് എംഎല്‍എ അധ്യക്ഷനായി. അഡ്വകറ്റ് ജെനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, സംസ്ഥാന സെക്രടറി സിപി പ്രമോദ്, ഇകെ നാരായണന്, കെ വിജയകുമാര്‍, എംസി രാമചന്ദ്രന്, കെ വിശ്വന്, ബിപി ശശീന്ദ്രന്, പികെ അന്‍വര്‍ സംസാരിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.